ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ച് എൻസിഡിസി

New Update

publive-image

ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ പ്രീ പ്രൈമറി കുട്ടികൾക്ക് 'ലിറ്റിൽ കൃഷ്ണ' എന്ന പേരിൽ പ്രഛന്നവേഷ മത്സരം സംഘടിപ്പിച്ചു.

Advertisment

ഓഗസ്റ്റ് 30 രാവിലെ11 മണിക്ക് സൂം മീറ്റിലാണ് പരിപാടി നടത്തിയത്. കള്ള കൃഷ്ണന്റെ ചിരി തൂകി രണ്ട് വയസ്സ് മുതലുള്ള കുഞ്ഞുങ്ങൾ പങ്കെടുത്തു. കൃഷ്ണനും രാധയും മനോഹരമാക്കിയ വേദിയിൽ പാട്ടുകളും നൃത്തവും അണിനിരന്നു.

ലോക്ക്‌ഡൗൺ കുട്ടികൾക്ക് അവസരങ്ങൾ നഷ്ടമായ ഈ സാഹചര്യത്തിൽ ഇതൊരു അനുഭവമായെന്ന് രക്ഷിതാക്കൾ അഭിപ്രായപെട്ടു. കുട്ടികളുടെ സന്തോഷവും അവരുടെ കലാവാസന മറ്റുള്ളവരിൽ പ്രകടിപ്പിക്കാനുള്ള കഴിവും വർധിപ്പിക്കുക എന്ന ആശയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘടകർ പറഞ്ഞു.

കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പ്രവർത്തിക്കുന്ന ഈ സംഘടന ഇടവേളകളിൽ കുട്ടികളുടെ കലാപരിപാടികളും നടത്താറുണ്ട്. കൂടുതൽ വിവരങ്ങൾക്ക് http://www.ncdconline.org എന്ന വെബ്സൈറ്റ് സന്ദർശിക്കാം. പരിപാടി കാണാൻ ഫേസ്ബുക്ക് ലൈവ് ലിങ്ക് : https://fb.watch/7IfKuksg88/

ncdc
Advertisment