വോഡഫോണ്‍ ഐഡിയ ഫൗണ്ടേഷന്‍ അധ്യാപകരെ ആദരിച്ചു

New Update

publive-image

Advertisment

കൊച്ചി:അധ്യാപക ദിനത്തോടനുബന്ധിച്ച് വോഡഫോണ്‍ ഐഡിയ ഫൗണ്ടേഷന്‍ അധ്യാപകരെ ആദരിച്ചു. ടീച്ചേഴ്‌സ് സ്‌കോളര്‍ഷിപ്പ് പരിപാടിയുടെ ഗുണഭോക്താക്കളായ അധ്യാപകരെയാണ് 'വോഡഫോണ്‍ ഐഡിയ ടീച്ചേഴ്‌സ് ഡേ കോണ്‍ക്ലേവ് 2021' പരിപാടിയിലൂടെ ആദരിച്ചത്.

സര്‍ക്കാര്‍, വിദ്യാഭാസ സ്ഥാപനങ്ങള്‍, ഫൗണ്ടേഷന്‍ തുടങ്ങിയവയില്‍ നിന്നുള്ള പ്രമുഖര്‍ ചടങ്ങില്‍ സംസാരിച്ചു. അധ്യാപകരുടെ കഠിന പ്രയത്‌നങ്ങളെയും രാജ്യം പടുത്തുയര്‍ത്തുന്നതില്‍ സമൂഹത്തിന് അവര്‍ നല്‍കുന്ന സംഭാവനകളെയുമാണ് ആദരിച്ചത്.

ഇന്ത്യയിലുടനീളമായി ഒരു ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പുകള്‍ നേടിയ 22 സംസ്ഥാനങ്ങളില്‍ നിന്നുള്ള 110 അധ്യാപകരെയാണ് ഫൗണ്ടേഷന്‍ ആദരിച്ചത്. അധ്യാപകര്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചതിലുള്ള അവരുടെ അനുഭവങ്ങള്‍ വികാരപരമായ സന്ദേശങ്ങളിലൂടെ പങ്കുവച്ചു. ഇന്നത്തെ ഡിജിറ്റല്‍ പഠന സാഹചര്യങ്ങളില്‍ ഇതവര്‍ക്ക് ഉത്തേജനമാകുമെന്നും അറിയിച്ചു.

publive-image

അറിവ് ആഘോഷിക്കുന്നതിനും നമ്മുടെ രാഷ്ട്രം കെട്ടിപ്പടുക്കുന്നതില്‍ ഉത്തേജകമെന്ന നിലയില്‍ നമ്മുടെ അധ്യാപകരുടെ സംഭാവനകളെയും ആദരിക്കാനുള്ള അവസരമാണ് അധ്യാപക ദിനം എന്നും ഓരോ വ്യക്തിയുടെയും ലക്ഷ്യം നേടുന്നതില്‍ പഠനത്തിന് പ്രാധാന്യമുണ്ടെന്ന് വോഡഫോണ്‍ ഫൗണ്ടേഷന്‍ വിശ്വസിക്കുന്നുവെന്നും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള വിവിധ സ്‌കോളര്‍ഷിപ്പ് പരിപാടികളിലൂടെ പഠന പ്രക്രിയയെ പ്രോല്‍സാഹിപ്പിക്കുകയാണെന്നും വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് ചീഫ് റെഗുലേറ്ററി ആന്‍ഡ് കോര്‍പറേറ്റ് അഫയേഴ്‌സ് ഓഫീസറും വോഡഫോണ്‍ ഫൗണ്ടേഷന്‍ ഡയറക്ടറുമായ പി. ബാലാജി പറഞ്ഞു.

vi
Advertisment