ഏത് ബാങ്കിന്റെയും ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് തല്‍ക്ഷണം സാധ്യമാക്കി ഐസിഐസിഐ ഐമൊബൈല്‍ പേ ആപ്പ്

New Update

publive-image

Advertisment

കൊച്ചി: ഐസിഐസിഐ ബാങ്കിന്റെ ദശലക്ഷക്കണക്കിന് സേവിങ്സ് അക്കൗണ്ട് ഉടമകള്ക്ക് ഇനി ബാങ്കിന്റെ മൊബൈല് ആപ്ലിക്കേഷനായ ഐമൊബൈല് പേയിലൂടെ ഏത് ബാങ്കിന്റെയും ക്രെഡിറ്റ് കാര്ഡ് തിരിച്ചടവ് ഉടന് നടത്താം.

നിമിഷങ്ങള്ക്കകം ഏത് ബാങ്കിന്റെയും ക്രെഡിറ്റ് കാര്ഡ് ആപ്പിലേക്ക് കൂട്ടിച്ചേര്ക്കാനും തുടര്ന്ന് അതേ ആപ്പില് നിന്ന് തന്നെ പണമടയ്ക്കാനുമുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

വിവിധ ക്രെഡിറ്റ് കാര്ഡുകള് ഉപയോഗിക്കുന്ന ഉപയോക്താക്കള്ക്ക് എല്ലാ കാര്ഡുകളും ഒരു പ്ലാറ്റ്ഫോമില് തന്നെ എളുപ്പത്തില്, സുരക്ഷിതമായി കൈകാര്യം ചെയ്യാന് ഇത് സഹായകമാകും.

ബില്ലടവ് സംബന്ധിച്ച ഓര്പ്പെടുത്തലിനും മുന് പണമടവ് വിവരങ്ങള് അറിയുന്നതിനും പണമടച്ച വിവരം വാട്ട്സ് ആപ്പില് പങ്കുവെയ്ക്കുന്നതിനും ബില് തീയതി പുനഃക്രമീകരിക്കുന്നതിനും ഇതില് സൗകര്യമുണ്ട്.

ഏത് ബാങ്കിന്റെയും ഉപയോക്താക്കള്ക്ക് സേവിങ്സ് ബാങ്ക്, ഭവന വായ്പ, വ്യക്തിഗത വായ്പ, ക്രെഡിറ്റ് കാര്ഡ് തുടങ്ങിയ 350തിലധികം ബാങ്കിങ് സേവനം ഡിജിറ്റലായി ലഭ്യമാക്കുന്ന നൂതന മൊബൈല് ബാങ്കിങ് ആപ്ലിക്കേഷനാണ് 'ഐമൊബൈല് പേ'.

''ഉപയോക്താക്കള്ക്കുള്ള സൗകര്യങ്ങള് വര്ധിപ്പിക്കാനും ബാങ്കിങ് അനുഭവം മെച്ചപ്പെടുത്താനും ഐസിഐസിഐ ബാങ്ക് എപ്പോഴും പരിശ്രമിക്കുകയാണ്. വിവിധ ക്രെഡിറ്റ് കാര്ഡുകള് ഉപയോഗിക്കുന്നവരുടെ ഇടപാടുകള് എളുപ്പമാക്കാനുള്ള ഈ നൂതന സംവിധാനം അതിന് തെളിവാണ്.'' ഐസിഐസിഐ ബാങ്കിന്റെ ഡിജിറ്റല് ചാനല്സ് ആന്ഡ് പാര്ട്ണര്ഷിപ്പ് മേധാവി ബിജിത് ഭാസ്കര് പറഞ്ഞു.

icici bank
Advertisment