കോട്ടയം: ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിൽ എസ്‌ഡിപിഐ കൂട്ടുപിടിച്ച് എൽഡിഎഫ് നടത്തിയിരിക്കുന്ന അട്ടിമറി സാമൂഹ്യ വിപത്തായി മാറുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.
എൽഡിഎഫിന്റെ വർഗ്ഗീയ വിരുദ്ധ നിലപാട് കാപട്യമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് സതീശൻ പറഞ്ഞു. യുഡിഎഫ് കോട്ടയം ജില്ലാ നേതൃയോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
കോവിഡ് പ്രധിരോധ പ്രവർത്തനങ്ങൾ സർക്കാരിന്റ പിടിപ്പുകേടുമൂലം താറുമാറായിരിക്കുകയാണെന്നും മുഖ്യ പ്രസംഗം നടത്തിക്കൊണ്ട് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ആരോപിച്ചു.
യുഡിഎഫ് സംസ്ഥാന കൺവീനർ എം.എം.ഹസൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ, മോൻസ് ജോസഫ് എംഎല്‍എ, മാണി സി. കാപ്പൻ എംഎല്‍എ, ജോയി എബ്രാഹം എക്സ് എംപി, ജോസി സെബാസ്റ്റ്യൻ, ജോസഫ് വാഴക്കൻ എക്സ് എംഎല്‍എ, ജോഷി ഫിലിപ്പ്, അസീസ് ബഡായി, ഇ.ജെ.ആഗസ്തി, കുഞ്ഞ് ഇല്ലംപള്ളി, പി.എസ് രഘുറാം, സലിം പി.മാത്യു, സാജൻ ഫ്രാൻസീസ്, ടി.സി അരുൺ, കെ.സി പീറ്റർ, സാജു ഫിലിപ്പ്, കെ.വി.ഭാസി, കെ.റ്റി. ജോസഫ്, തമ്പി ചന്ദ്രൻ, നീണ്ടൂർ പ്രകാശ്, ഗ്രേസമ്മ മാത്യു, വി.ജെ.ലാലി, ജയിസൺ ജോസഫ്, ജാൻസ് കുന്നപ്പള്ളി, പുന്നത്താനം, ജീ ഗോപകുമാർ, സിബി ജോൺ, കുര്യൻ പി.കുര്യൻ, എസ് രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.