New Update
/sathyam/media/post_attachments/jGU41GJZHsAMhJD1jGsk.jpg)
തിരുവനന്തപുരം: 'വിശ്വമാനവികതയുടെ ലോക ഓണപ്പുക്കളം' എന്ന പ്രമേയത്തില്‍ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണപ്പുക്കള മത്സരത്തിലെ ജേതാക്കളെ പ്രഖ്യാപിച്ചു.
Advertisment
കേരളത്തിലുള്ളവര്‍ക്കായി നടത്തിയ മത്സരത്തില്‍ എം. പ്രദീപ് കുമാര്‍ (കോഴിക്കാട്), മനോജ് മുണ്ടപ്പാട്ട് (തൃശൂര്‍), കെ. റെസ്ന (കണ്ണൂര്‍) എന്നിവര്‍ വിജയികളായി.
കേരളത്തിലെ സ്ഥാപനങ്ങള്‍ക്കായുള്ള മത്സരത്തില്‍ ഭാരത് കാറ്ററിംഗ് കോളജ് (കോഴിക്കോട്), കണ്ണൂര്‍ കളക്ടറേറ്റ്, ആര്‍ക്കൈവ്സ് വകുപ്പ് എന്നിവര്‍ ജേതാക്കളായി.
കേരളത്തിനു പുറത്തുനിന്നുള്ള വ്യക്തിഗത വിഭാഗത്തില്‍ മാര്‍ട്ടിന്‍ ജോസ് (ഡല്‍ഹി), ടി.കെ ബിജു (കര്‍ണാടക), രമ്യ പ്രബീഷ് (കര്‍ണാടക) എന്നിവരാണ് വിജയിച്ചത്. സ്ഥാപനങ്ങളില്‍ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറ (യുഎഇ), മാസ് ഷാര്‍ജ (യുഎഇ), ദ്രമാനന്ദം പ്രവാസി അസോസിയേഷന്‍ (മസ്കറ്റ്) എന്നിവരാണ് ജേതാക്കള്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us