Advertisment

തെലങ്കാനയില്‍ കിറ്റെക്‌സ് 2400 കോടിയുടെ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചു. 22,000 പേര്‍ക്ക് നേരിട്ടും 18,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. 85 ശതമാനവും തൊഴില്‍ ലഭിക്കുക വനിതകള്‍ക്ക്

New Update

publive-image

Advertisment

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയേഷ് രജ്ഞന്‍ എം ഡി സാബു ജേക്കബിന് കരാര്‍ കൈമാറുന്നു. വ്യവസായ മന്ത്രി കെ ടി രാമറാവു, വിദ്യാഭ്യാസ മന്ത്രി പി സബിത ഇന്ദിര റെഢി, പഞ്ചായത്ത് വകുപ്പ് മന്ത്രി എറബെല്ലി ദയാക്കര്‍ റാവു, ഹൈദ്രാബാദ് മേയര്‍ ഗന്വാള്‍ വിജയലക്ഷ്മി എന്നിവരാണ് സമീപം

കിഴക്കമ്പലം: തെലങ്കാനയില്‍ കിറ്റെക്‌സ് പ്രഖ്യാപിച്ച നിക്ഷേപ തുക 2400 കോടിയായി ഉയര്‍ത്തി. നേരത്തെ ആയിരം കോടിയുടെ നിക്ഷേപമാണ് പ്രഖ്യാപിച്ചിരുന്നത്. ഇന്ന് ഹൈദ്രബാദില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ രണ്ട് വന്‍കിട പദ്ധതികള്‍ക്കായി 2400 കോടി പ്രഖ്യാപിച്ചത്.

വാറങ്കലിലെ കകാതിയ മെഗാ ടെക്സ്റ്റയില്‍ പാര്‍ക്കിലെയും ഹൈദ്രബാദിലെ സീതാറാംപൂര്‍ ഇന്‍ട്രസ്ട്രീയല്‍ പാര്‍ക്കിലെയും രണ്ട് വന്‍കിട പദ്ധതികളുടെ ഔദ്യോഗിക പ്രഖ്യാപനമാണ് ഇന്ന് ഹൈദ്രബാദില്‍ നടന്നത്. രണ്ട് പദ്ധതികളിലുമായി 40,000 പേര്‍ക്കാണ് തൊഴില്‍ ലഭിക്കുക. 22,000 പേര്‍ക്ക് നേരിട്ടും 18,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. 19,000 വനിതകള്‍ക്കാണ് നേരിട്ട് തൊഴില്‍ ലഭിക്കുക.

85 ശതമാനം തൊഴിലവസരങ്ങളും വനിതകള്‍ക്ക് ലഭിക്കൂമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ചടങ്ങില്‍ വ്യവസായ മന്ത്രി കെ ടി രാമറാവു, വിദ്യാഭ്യാസ മന്ത്രി പി സബിത ഇന്ദിര റെഢി, പഞ്ചായത്ത് വകുപ്പ് മന്ത്രി എറബെല്ലി ദയാക്കര്‍ റാവു, ഹൈദ്രാബാദ് മേയര്‍ ഗന്വാള്‍ വിജയലക്ഷ്മി എം എല്‍ എ മാര്‍,കിറ്റെക്‌സ് മാനേജിംഗ് ഡയറക്ടര്‍ സാബു എം ജേക്കബിന്റെ നേത്യത്വത്തിലുള്ള സംഘവും പങ്കെടുത്തു.

തെലങ്കാന സര്‍ക്കാരിന് വേണ്ടി വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയേഷ് രജ്ഞനും കിറ്റെക്‌സിന് വേണ്ടി മാനേജിംഗ് ഡയറക്ടര്‍ സാബു എം ജേക്കബുമാണ് ഹൈദ്രബാദില്‍ പദ്ധതികളുടെ കരാറില്‍ ഒപ്പിട്ടത്. തെലങ്കാനയിലെ ശക്തമായ വ്യവസായ സൗഹൃദ അന്തരീക്ഷവും നിക്ഷേപകരോടുള്ള സമീപനവും കണക്കിലെടുത്താണ് കിറ്റെക്‌സ് നിക്ഷേപ തുക ആയിരം കോടിയില്‍ നിന്ന് 2400 കോടിയായി ഉയര്‍ത്തിയത്.

എം.ഡി സാബു ജേക്കബിനെ കൂടാതെ വൈസ് പ്രസിഡന്റ് ക്രിസ്റ്റ്യന്‍ സ്ട്രാം, വൈസ് പ്രസിഡന്റ് ഓപ്പറേഷന്‍സ് ഹര്‍കിഷന്‍ സിംഗ് സോധി, ഡയറക്ടര്‍ തോമസ് ചെറിയാന്‍, ജനറല്‍ മാനേജര്‍ സജീ കുര്യന്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ മനോജ് കുമാര്‍, സാബു ജേക്കബിന്റെ കുടുംബവും കിറ്റെക്‌സ് സംഘത്തിലുണ്ട്.

കേരളത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ തുടര്‍ച്ചയായ പരിശോധനയെ തുടര്‍ന്നാണ് കിറ്റെക്‌സ് 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്നും പിന്‍മാറിയത്. തുടര്‍ന്ന് തെലങ്കാന ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളും വിദേശ രാജ്യങ്ങളും കിറ്റെക്‌സിനെ നിക്ഷേപത്തിനായി ക്ഷണിക്കുകയായിരുന്നു.

പ്രത്യേക വിമാനമയച്ചാണ് തെലങ്കാന സര്‍ക്കാര്‍ കിറ്റെക്‌സിനെ ക്ഷണിച്ചത്. തെലങ്കാനയെ കൂടാതെ ഇന്ത്യയിലെ 9 സംസ്ഥാനങ്ങളും ശ്രീലങ്ക, യുഎഇ, ബെഹ്‌റിന്‍, മൗറേഷ്യസ്, ബംഗ്‌ളാദേശ് എന്നീ രാജ്യങ്ങളും കിറ്റെക്‌സിനെ നിക്ഷേപത്തിനായി ക്ഷണിച്ചിട്ടുണ്ട്. കുട്ടികളുടെ വസ്ത്ര നിര്‍മ്മാണ രംഗത്തെ ലോകത്തിലെ രണ്ടാമത്തെ ബ്രാന്റാണ് കിറ്റെക്‌സ്.

kitex
Advertisment