കേരളം

ഡിജിറ്റല്‍ എന്റര്‍ടെയ്ന്‍മെന്റ് കമ്പനി ‘ഹംഗാമ’യുടെ ലൈഫ്സ്‌ സ്റ്റൈല്‍ ഉല്പന്നങ്ങൾ വിപണിയില്‍

സമദ് കല്ലടിക്കോട്
Wednesday, September 22, 2021

പാലക്കാട്: ഇന്ത്യയിലെ മുന്‍നിര ഡിജിറ്റല്‍ എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയായ ‘ഹംഗാമ’യുടെ ലൈഫ് സ്‌റ്റൈല്‍ ബ്രാന്‍ഡായ ഹംഗാമ ലൈഫ്, ഉപഭോക്തൃ സാങ്കേതിക ഉല്പന്നങ്ങളുടെ പുതിയ ശ്രേണി വിപണിയില്‍ എത്തിച്ചു.

ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍, വയര്‍ലസ് ഇയര്‍ബഡ്‌സ്, നെക്ബാന്‍ഡ്‌സ്, ബ്ലുടൂത്ത് സ്പീക്കര്‍ എന്നിവ പുതിയ ശേഖരത്തില്‍ ഉള്‍പ്പെടുന്നു. ഓരോ ഉല്പന്നത്തോടൊപ്പം ഹംഗാമ മ്യൂസിക്കിന്റെയും ഹംഗാമ പ്ലേയും വാര്‍ഷിക വരിക്കാരനാകാനും അവസരം ഉണ്ട്.

ഹംഗാമയുടെ മ്യൂസിക് ആന്‍ഡ് വീഡിയോ സ്ട്രീമിങ്ങ് പ്ലാറ്റ് ഫോമിന്റെ സമഗ്രമായ പാക്കേജ് ഓഫറും ഉണ്ട്. ഓരോ ഉല്പന്നം വാങ്ങുമ്പോഴും ലഭിക്കുന്ന എന്‍എഫ്‌സി കാര്‍ഡ് ഉപയോഗിച്ച് സബ്‌സ്‌ക്രിപ്ഷന്‍ ആക്ടിവേറ്റ് ചെയ്യാം. ഉല്പന്നത്തിലുള്ള ക്യൂ ആര്‍ കോഡ് ഉപയോഗിച്ചും ആക്ടിവേറ്റ് ചെയ്യാവുന്നതാണ്.

2199 രൂപ മുതല്‍ 4999 രൂപ വരെയുള്ള വിലയില്‍ ഉല്പന്നങ്ങള്‍ ആമസോണ്‍ ഇന്ത്യയിലും ഫ്‌ളിപ് കാര്‍ട്ടിലും ലഭ്യമാണ്. ഹംഗാമ ഹൈലൈഫിന്റെ മറ്റ് ഉല്പന്നങ്ങള്‍ ബസ് 101, ജംപ് 101, ബൗണ്‍സ് 101, ഗ്രൂവ് 101 എന്നിവയാണ്.

മികച്ച ബാസും പാസ്സിവ് നോയ്‌സ് കാന്‍സലേഷനും ഉള്ളതാണ് ബസ് 101. ഒരു മണിക്കൂര്‍ ചാര്‍ജിങ്ങില്‍ തുടര്‍ച്ചയായി ഒമ്പതു മണിക്കൂര്‍ പ്രവര്‍ത്തിക്കും. 4999 രൂപയാണ് വില. 30 മിനിറ്റിനുള്ളില്‍ 80 ശതമാനം ചാര്‍ജ് കയറുന്ന ജംപ് 101, ഹംഗാമ ലൈഫിന്റെ നെക്ബാന്‍ഡാണ്. 12 മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കും. വില 2199 രൂപ.

ബൗണ്‍സ് 101, ബ്രാന്‍ഡിന്റെ വയര്‍ലസ് ഇയര്‍ ബഡ്‌സ് ആണ്. വെള്ളത്തെ പ്രതിരോധിക്കാനുള്ള ശേഷിയാണ് പ്രധാന പ്രത്യേകത. മികച്ച ബാസും ശ്രവ്യസുന്ദരമായ ശബ്ദവുമാണ് മറ്റ് സവിശേഷതകള്‍. വില 2999 രൂപ.

ഡിജിറ്റല്‍ വിനോദ സേവനങ്ങളിലൂടെയും ഉല്പന്നങ്ങളിലൂടെയും കമ്പനി ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് നിറവേറ്റുന്നതെന്ന് ഹംഗാമ ഡിജിറ്റല്‍ മീഡിയ സ്ഥാപകനും സിഇഒയുമായ നീരജ് റോയ് പറഞ്ഞു. സാങ്കേതിക തികവും, താരതമ്യേന കുറഞ്ഞ വിലയുമാണ് ഹംഗാമ ലൈഫ് ഉല്പന്നങ്ങളുടെ പ്രത്യേകത. അടുത്ത വര്‍ഷം തങ്ങളുടെ സാന്നിധ്യം 5 വിഭാഗങ്ങളിലേയ്ക്ക് വിന്യസിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

×