ജീവനക്കാർക്കെതിരെ ആക്രമണം; ബീവറേജസ് ജീവനക്കാർ കരിദിനം ആചരിച്ചു

New Update

publive-image

തിരുവനന്തപുരം: ബീവറേജസ് കോർപ്പറേഷൻ തൊടുപുഴ ഷോപ്പിലെ ജീവനക്കാരനും ഐ എൻടിയുസി ജില്ലാ പ്രസിഡണ്ടുമായ എം.എം ജോർജ് കുട്ടിയെയും രണ്ട് സഹപ്രവർത്തകരെയും കഴിഞ്ഞ ദിവസം മദ്യം വാങ്ങാൻ എത്തിയ വ്യക്തി കുത്തി പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച് ജീവനക്കാർ സംസ്ഥാനത്തൊട്ടാകെ ഐഎൻടിയുസിയുടെ ആഭിമുഖ്യത്തിൽ കറുപ്പ് തുണി ധരിച്ച് കരിദിനം ആചരിച്ചു.

Advertisment

ഹെഡ് ഓഫീസിന് മുന്നിൽ നടന്ന കരിദിനാചരണം ബീവറേജസ് എംപ്ലോയീസ് കോൺഗ്രസ്സ് സംസ്ഥന പ്രസിഡണ്ട് ടി.യു രാധാകൃഷ്ണൻ എക്സ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എ ജേക്കബ് അദ്യക്ഷത വഹിച്ചു. സബീഷ് കുന്നങ്ങോത്ത്, എം.സി സജീവൻ, കെ. മോഹനൻ ഏ.വി പ്രസാദ്, സി.കെ ഗിരീഷ് കുമാർ ,കെ സഫീർ,ആബ ജെ ശങ്കർ ,എന്നിവർ സംസാരിച്ചു.

Advertisment