വ്യക്തിഗത കാര്‍ വായ്പാ പദ്ധതികളുമായി എസ്ബിഐ

New Update

publive-image

Advertisment

കൊച്ചി:എസ്ബിഐ ഏഴു വര്‍ഷം വരെ കാലാവധിയുമായി ഓരോ വ്യക്തിക്കും അനുസൃതമായ കാര്‍ വായ്പാ പദ്ധതികള്‍ അവതരിപ്പിച്ചു. സീറോ പ്രോസസിങ് ചാര്‍ജ്, രജിസ്‌ട്രേഷനും ഇന്‍ഷൂറന്‍സും അടക്കമുള്ള ഓണ്‍ ദി റോഡ് തുകയുടെ 90 ശതമാനം വരെ വായ്പ, കുറഞ്ഞ പലിശ നിരക്കും ഇഎംഐയും എിങ്ങനെയുള്ള സേവനങ്ങളും എസ്ബിഐ കാര്‍ വായ്പകള്‍ക്കുണ്ട്.

7.75 ശതമാനം നിരക്കുകളിലുള്ള കാര്‍ വായ്പകളാണ് എസ്ബിഐ അവതരിപ്പിക്കുത്. യോനോ ആപ് വഴി അപേക്ഷിക്കുവര്‍ക്ക് 25 അടിസ്ഥാന പോയിന്റുകളുടെ ഇളവും ലഭിക്കും. മൂന്നു വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെയാണ് കാലാവധി. 21 മുതല്‍ 67 വയസു വരെയുളളവര്‍ക്കാണ് വായ്പയ്ക്ക് അര്‍ഹത. ആറു മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്, ഐഡന്റിറ്റി പ്രൂഫ്, ശമ്പള സ്ലിപ്, ഐടി റിട്ടേണ്‍ അല്ലെങ്കില്‍ രണ്ടു വര്‍ഷത്തെ ഫോം 16 എിവയാണ് നല്‍കേണ്ട പ്രധാന രേഖകള്‍.

ശമ്പളക്കാരല്ലാത്തവര്‍ക്ക് ഓഡിറ്റു ചെയ്ത ബാലന്‍സ് ഷീറ്റോ ഷോപ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് സര്‍ട്ടിഫിക്കറ്റോ പാര്‍ട്ട്ണര്‍ഷിപ് കോപിയോ അടക്കമുള്ള രേഖകളാണു നല്‍കേണ്ടി വരിക. കാര്‍ഷിക, അനുബന്ധ മേഖലകളിലുള്ളവര്‍ക്കായി പ്രത്യേക പദ്ധതിയും അവതരിപ്പിക്കുന്നുണ്ട്.

sbi
Advertisment