ഫെഡറല്‍ ബാങ്കില്‍ നിന്ന് ഒട്ടനവധി ഉല്‍സവകാല ഓഫറുകള്‍

New Update

publive-image

കൊച്ചി: ഉത്സവകാലമെത്തിയതിനെ തുടര്‍ന്ന് ഇടപാടുകാര്‍ക്കായി ഫെഡറല്‍ ബാങ്ക് നിരവധി ഓഫറുകള്‍ അവതരിപ്പിച്ചു. ഭവന- വാഹന വായ്പകളില്‍ പലിശനിരക്കിലും പ്രോസസിംഗ് ഫീയിലുമുള്ള ഇളവുകളാണ് പ്രധാന ആകര്‍ഷണം.

Advertisment

രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് വാഹന വായ്പയുടെ പ്രോസസിംഗ് ഫീസില്‍ പൂര്‍ണമായും ഇളവു ലഭിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 0.25% പലിശയിളവാണ് മറ്റൊരാകര്‍ഷണം. വാഹനവായ്പയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഈ ലിങ്കില്‍ ലഭ്യമാണ് https://www.federalbank.co.in/auto-loan-offers

ബിഗ്ബാസ്കറ്റ്, സ്വിഗ്ഗി, മേക്ക് മൈ ട്രിപ്, ഗോഇബിബോ, ഇനോക്സ്, ഈസ് മൈട്രിപ്, സ്നാപ് ഡീല്‍ തുടങ്ങി, ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് പെട്രോള്‍ അടിക്കുമ്പോള്‍ വരെ ചെലവാക്കുന്ന തുകയുടെ 15% എന്ന നിരക്കില്‍, പരമാവധി 2000 രൂപ വരെ കാഷ്ബാക്കും ഡിസ്കൗണ്ടുകളും ലഭ്യമാണ്.

ഡെബിറ്റ് കാര്‍ഡ് ഇഎംഐ ഓഫര്‍ : ആവശ്യമുള്ള സാധനങ്ങള്‍ ഇപ്പോള്‍ വാങ്ങി തുക പിന്നീട് മാസതവണകളായി അടയ്ക്കാനുള്ള സംവിധാനമാണ് ഡെബിറ്റ് കാര്‍ഡ് ഇഎംഐ. 3,6,9,12 എന്നീ മാസതവണകളില്‍ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാവുന്നതാണ്.

DCEMI DCEMI എന്ന ഫോര്‍മാറ്റില്‍ 5676762 എന്ന നമ്പരിലേക്ക് എസ്എംഎസ് അയച്ചോ, 7812900900 എന്ന നമ്പരിലേക്ക് മിസ്ഡ് കോള്‍ നല്‍കിയോ ഡെബിറ്റ് കാര്‍ഡ് ഇ എം ഐ ഉപയോഗിച്ച് എടുക്കാവുന്ന തുക എത്രയെന്ന് അറിയാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ ലിങ്ക് സന്ദര്‍ശിക്കുക https://www.federalbank.co.in/debit-card-emi-offers.

പ്രമുഖ വാഹന നിര്‍മാതാക്കളായ ഹോണ്ട, യമഹ, ബജാജ്, ഹീറോ തുടങ്ങിയവരുടെ വാഹനങ്ങള്‍ വാങ്ങുന്നതിന് 5% വരെ കാഷ്ബാക്കും മറ്റ് ഇളവുകളും ലഭ്യമാണ്. ഗൃഹോപകരണ നിര്‍മാതാക്കളായ പാനസോണിക്, യുറേക്കാഫോബ്സ്, സാംസംഗ്, വേള്‍പൂള്‍, ഗോദ്റേജ്, ബ്ലൂസ്റ്റാര്‍ തുടങ്ങിയ കമ്പനികളുടെ ഉത്പന്നങ്ങള്‍ക്ക് 22.50% വരെ കാഷ്ബാക്ക് ലഭ്യമാണ്. റിലയന്‍സ് റീട്ടെയ്ല്‍, ബോഷ്, തോഷിബ,ക്രോമ തുടങ്ങി മറ്റനേകം കമ്പനികളുടെ ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്.

Advertisment