പഴങ്ങളിൽ അലങ്കാരങ്ങൾ തീർത്ത് കഴിവ് തെളിയിക്കാം: നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ നൈറ്റിംഗെൽ സർക്കിള്‍ ഫ്രൂട്ട് കാർവിങ് മത്സരം നടത്തുന്നു

New Update

publive-image

ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ നൈറ്റിംഗെൽ സർക്കിളാണ് വ്യത്യസ്തമായൊരു മത്സരം ഒരുക്കുന്നത്. ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ കാർവിങ് എന്ന പേരിൽ പഴങ്ങളിലും പച്ചക്കറികളിലും കൊത്തുപണികൾ തീർത്ത് കഴിവ് തെളിയിക്കാവുന്ന മത്സരമാണ്.

Advertisment

പ്രായപരിധി ഇല്ലാതെ എല്ലാവർക്കും ഈ മത്സരത്തിൽ പങ്കെടുക്കാം. ഒക്ടോബർ 18 ന് വൈകുന്നേരം 5 മണിക്ക് സൂം മീറ്റിലാണ് ഈ പരിപാടി നടക്കുക. ഇത് മനോഹരവും പുതിയൊരു മിഴിവിസ്മയവുമാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പ്രവർത്തിക്കുന്ന ഈ സംഘടന ഇടവേളകളിൽ കുട്ടികളുടെ കലാപരിപാടികളും നടത്താറുണ്ട്.കൂടുതൽ വിവരങ്ങൾക്ക് 9995014607 വെബ്സൈറ്റ് : https://ncdconline.org/

ncdc
Advertisment