ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് കണ്ണൂർ ഷോറൂമിൽ ഡയമണ്ട് ഫെസ്റ്റ്

New Update

publive-image

വാര്‍ഷികത്തോടനുബന്ധിച്ച് ബോബി ചെമ്മണൂര്‍ ഇന്‍റര്‍നാഷണല്‍ ജ്വല്ലേഴ്സ് കണ്ണൂര്‍ ഷോറൂം സംഘടിപ്പിക്കുന്ന ഡയമണ്ട് ഫെസ്റ്റ് പ്രശസ്ത ചലച്ചിത്ര താരം നിഹാരിക എസ്. മോഹന്‍ ഉദ്ഘാടനം ചെയ്യുന്നു. റീജിയണല്‍ മാനേജര്‍ ഗോകുല്‍ദാസ്, ഡയമണ്ട് റീജിയണല്‍ മാനേജര്‍ പ്രദീപ്, മാര്‍ക്കറ്റിങ് റീജിയണല്‍ മാനേജര്‍ മഹേഷ് കൃഷ്ണ, സീനിയര്‍ മാനേജര്‍ ജോപോള്‍, മാര്‍ക്കറ്റിങ് മാനേജര്‍ അനീഷ് ബാബു, അസിസ്റ്റന്‍റ് മാനേജര്‍ അനില്‍ എന്നിവര്‍ സമീപം

Advertisment

കണ്ണൂർ:വാർഷികത്തോടനുബന്ധിച്ച് ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് കണ്ണൂർ ഷോറൂം സംഘടിപ്പിക്കുന്ന ഡയമണ്ട് ഫെസ്റ്റിന് തുടക്കമായി. ഒക്ടോബർ 14 വ്യാഴാഴ്ച ഷോറൂമിൽ വച്ച് നടന്ന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര താരം നിഹാരിക എസ് മോഹൻ ഉദ്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ റീജിയണൽ മാനേജർ ഗോകുൽദാസ്, ഡയമണ്ട് റീജിയണൽ മാനേജർ പ്രദീപ്, മാർക്കറ്റിങ് റീജിയണൽ മാനേജർ മഹേഷ് കൃഷ്ണ, സീനിയർ മാനേജർ ജോപോൾ, മാർക്കറ്റിങ് മാനേജർ അനീഷ് ബാബു, അസിസ്റ്റന്റ് മാനേജർ അനിൽ എന്നിവർ പങ്കെടുത്തു.

ഡയമണ്ട് ഫെസ്റ്റിനോടനുബന്ധിച്ച് ഡയമണ്ട് ആഭരണങ്ങളുടെ അതിവിപുലമായ ശേഖരമാണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്. ഒരുലക്ഷം രൂപയ്ക്ക് മുകളിൽ പർച്ചേയ്‌സ് ചെയ്യന്നവർക്ക് പ്രീമിയം വാച്ചുകളും ബോബി ഓക്സിജൻ റിസോർട്ടുകളിൽ സൗജന്യ താമസവും ഉൾപ്പെടെ നിരവധി ആകർഷകങ്ങളായ സമ്മാനങ്ങളാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്.

ഡയമണ്ട്, അൺകട്ട് ആഭരണങ്ങൾക്ക് 50 % വരെ ഡിസ്‌കൗണ്ട് ഉൾപ്പെടെ കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്നും എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് തന്നെ ഷോറൂമിലെത്തുന്നവർക്ക് പർച്ചേയ്‌സ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

boby chemmannur
Advertisment