01
Wednesday December 2021
കേരളം

പുതിയ താരീഫ് ഓര്‍ഡര്‍ പാലിച്ചുകൊണ്ട് സീ പുതിയ അലാ കാര്‍ട്ടെ, ബൊക്കേ നിരക്കുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലുടനീളം പരിധിയില്ലാത്ത വിനോദവും പരമാവധി സൗകര്യങ്ങളും ലഭ്യമാക്കിക്കൊണ്ട് ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന മൂല്യം വാഗ്ദാനം ചെയ്യാനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നു…

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, October 20, 2021

തിരുവനന്തപുരം: ഇന്ത്യയിലെ മാധ്യമ, എന്‍റര്‍ടൈന്‍മെന്‍റ് രംഗത്തെ മുന്‍നിരക്കാരായ സീ എന്‍റര്‍ടൈന്‍മെന്‍റ് എന്‍റര്‍പ്രൈസസ് ലിമിറ്റഡ് ഇന്ത്യ ഒട്ടാകെയുള്ള ദശലക്ഷക്കണക്കിനു പ്രേക്ഷകരുടെ വൈവിധ്യമാര്‍ന്ന എന്‍റര്‍ടൈന്‍മെന്‍റ് താല്‍പര്യങ്ങള്‍ നിറവേറ്റാനായി, പുതിയ താരീഫ് ഓര്‍ഡര്‍ (എന്‍ടിഒ) 2.0-നെക്കുറിച്ചുള്ള 30-06-2021-ലെ ബോംബെ ഹൈക്കോടതി ഉത്തരവിന്‍ പ്രകാരമുള്ള പുതിയ അലാകാര്‍ട്ടെ, ബൊക്കെ നിരക്കുകള്‍ പ്രഖ്യാപിച്ചു.

ഈ നിരക്കുകള്‍ പ്രഖ്യാപിക്കുന്നത് സീ എന്‍റര്‍ടൈന്‍മെന്‍റ് എന്‍റര്‍പ്രൈസസിന്‍റെ അവകാശങ്ങളെക്കുറിച്ചും പുതിയ താരീഫ് ഓര്‍ഡര്‍ (എന്‍ടിഒ)2.0-നെ സംബന്ധിച്ച് ബഹുമാനപ്പെട്ട സുപ്രീം കോടതി മുമ്പാകെ തീര്‍പ്പ് കാത്ത് കിടക്കുന്ന എല്ലാ പരാതികളെയും തര്‍ക്കങ്ങളെയും കുറിച്ചും മുന്‍വിധികളില്ലാതെയാണ്.

മൂന്ന് പതിറ്റാണ്ട് മുമ്പുള്ള തുടക്കം മുതല്‍ തന്നെ സീ എന്‍റര്‍ടൈന്‍മെന്‍റ് എന്‍റര്‍പ്രൈസസ് ലിമിറ്റഡ് രാജ്യത്തെമ്പാടുമുള്ള പ്രേക്ഷകരുമായി ശക്തവും ആഴത്തിലേറിയതുമായ ബന്ധം സ്ഥാപിച്ചിരുന്നു. വിവിധ വിഭാഗങ്ങളിലും തലങ്ങളിലുമുള്ള പ്രേക്ഷകര്‍ക്കിടയില്‍ സീ ഗ്രൂപ് ചാനലുകള്‍ മികച്ച വിനോദ പരിപാടികളാണ് ലഭ്യമാക്കുന്നത്.

11 ഭാഷകളിലായി 67 ചാനലുകളിലൂടെ ഏറ്റവും വിപുലമായ ശൃംഖലയും സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യ മുഴുവനായി 60.6 കോടി പ്രേക്ഷകരും പ്രതിവാരം 163 ബില്യണ്‍ മിനിറ്റുകളിലേറെ ഉപഭോഗവും ഉള്ള സീ എന്‍റര്‍ടൈന്‍മെന്‍റ് ശൃംഖല ഹിന്ദി, മറാത്തി, ബംഗ്ല, കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ബോജ്പൂരി, ഒഡിയ, പഞ്ചാബി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ സിനിമ, വാര്‍ത്ത, സംഗീതം, ലൈഫ് സ്റ്റൈല്‍, എച്ച്ഡി എന്നിവയിലായി ഏറ്റവും കൂടുതല്‍ പ്രേക്ഷക അടിത്തറയുള്ള മാധ്യമ, എന്‍റര്‍ടൈന്‍മെന്‍റ് കമ്പനികളില്‍ ഒന്നാണ്.

ഇന്ത്യയില്‍ ഉടനീളം വ്യാപിച്ചു കിടക്കുന്ന പ്രേക്ഷകരുമായുള്ള ശക്തമായ അടുപ്പത്തിന്‍റേയും എല്ലാ അഭ്യുദയകാംക്ഷികളുമായുണ്ടാക്കിയിട്ടുള്ള ആഴത്തിലുള്ള ബന്ധത്തിന്‍റേയും ഫലമാണ് സീയുടെ അതുല്യമായ വിജയമെന്ന് സീ എന്‍റര്‍ടൈന്‍മെന്‍റ് എന്‍റര്‍പ്രൈസസ് ദക്ഷിണേഷ്യാ ബിസിനസ് പ്രസിഡന്‍റ് രാഹുല്‍ ജോഹ്റി പറഞ്ഞു.

വിവിധ വിപണികളില്‍ മൂന്നു ദശാബ്ദത്തോളമായി തങ്ങള്‍ക്കുള്ള നേതൃസ്ഥാനത്തേക്കു നയിച്ചത് ഈ മികച്ച സഹകരണങ്ങളാണ്. ഏറ്റവും വിനോദപ്രദവും ഏറ്റവും ഉയര്‍ന്ന നിലവാരവുമുള്ളതുമായ ഉള്ളടക്കങ്ങള്‍ വഴി ദേശീയ, പ്രാദേശിക ചാനലുകളെ സമ്പന്നമാക്കിക്കൊണ്ടും വരുമാന സൃഷ്ടിക്കായി നവീന സംവിധാനങ്ങള്‍ അവതരിപ്പിച്ചു കൊണ്ടും മുഴുവന്‍ മേഖലകള്‍ക്കും നേട്ടമുണ്ടാക്കുന്ന രീതി തങ്ങള്‍ തുടരും.

എന്‍ടിഒ 2.0 നടപ്പാക്കിയ ശേഷം വിവിധ വിപണികളിലെ സീ ചാനലുകളുടെ വളര്‍ച്ചാ നിരക്കു വര്‍ധിക്കുന്നതു തുടരുമെന്നും കമ്പനിക്ക് ഉയര്‍ന്ന മൂല്യം സൃഷ്ടിക്കാനാവുമെന്നും തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച വിനോദ പരിപാടികള്‍ നല്‍കാന്‍ സീ എന്‍റര്‍ടൈന്‍മെന്‍റ് എന്‍റര്‍പ്രൈസസ് പ്രതിജ്ഞാബദ്ധമാണെന്ന് അഫിലിയേറ്റ് സെയില്‍സ് ചീഫ് റവന്യൂ ഓഫിസര്‍ അതുല്‍ ദാസ് പറഞ്ഞു. ഇന്ത്യയിലെ ടെലിവിഷന്‍ ഉപയോഗം സംബന്ധിച്ച സുപ്രധാന മാറ്റങ്ങളായിരുന്നു 2019-ലെ പുതിയ നിരക്കു മൂലമുണ്ടായത്.

ഒരു വശത്ത് ചാനലുകളുടെ എംആര്‍പി സംബന്ധിച്ച് ഇതു സുതാര്യത കൊണ്ടു വന്നു. മറുവശത്ത് തങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന ചാനലുകള്‍ തെരഞ്ഞെടുക്കുന്നതില്‍ ഉപഭോക്താക്കള്‍ക്ക് സ്വാതന്ത്ര്യം പ്രദാനം ചെയ്തു. എന്‍ടിഒ 2.0 വരുന്നതോടെ ചാനലുകള്‍ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യം ലഭിച്ചിരിക്കുകയാണ്.

രാജ്യവ്യാപകമായി ഉപഭോക്താക്കള്‍ക്ക് വിവിധ നിരക്കുകളില്‍ വിവിധ ബൊക്കെകള്‍ ലഭ്യമാക്കുന്നതു തങ്ങള്‍ തുടരും. സീ കഫെയും ആന്‍റ് ഫിക്സും പോലുള്ള പ്രീമിയം ഇംഗ്ലീഷ് ചാനലുകള്‍ പ്രത്യേക ബൊക്കെ ആയി ലഭ്യമാകുന്നതു തുടരും. ജിഇസി, സിനിമകള്‍, വാര്‍ത്ത, സംഗീതം, ലൈഫ് സ്റ്റൈല്‍ തുടങ്ങിയവ ഉള്‍പ്പെടെ അടങ്ങിയതായിരിക്കും ഓരോ ബൊക്കെയും. സുഗമമായ ഒരു മാറ്റത്തിനായി തങ്ങളുടെ ഡിപിഒ പങ്കാളികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദശലക്ഷക്കണക്കിനു പ്രേക്ഷകരെ പ്രതിഫലിപ്പിക്കുന്ന പുതിയ പാത വെട്ടിത്തുറക്കുന്നതും വിനോദം നല്‍കുന്നതുമായ യഥാര്‍ത്ഥ ഉള്ളടക്കം സൃഷ്ടിക്കുന്നതിലെ സീയുടെ വൈദഗ്ദ്ധ്യമാണ് അതിനെ ആവേശകരമായ നേതൃത്വത്തിലേക്കു നയിച്ചത്.

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ നിക്ഷേപിക്കപ്പെടുന്ന ഉപഭോക്തൃ ബ്രാന്‍ഡുകളിലൊന്നാക്കി മാറ്റിക്കൊണ്ട് ഓരോ ആഴ്ചയും ശരാശരി 419 മണിക്കൂര്‍ പുതിയ ഉള്ളടക്കമാണ് തയ്യാറാക്കപ്പെടുന്നത്. ഉല്‍സവ സീസണിനായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി 40 ഫിക്ഷന്‍, 20 ഫിക്ഷന്‍ ഇതര പരമ്പരകളാണ് വിവിധ ഭാഷകളിലായി തയ്യാറാക്കുന്നത്.

ഹിന്ദി, ഇംഗ്ലീഷ്, പ്രാദേശിക ഭാഷാ ചാനലുകളിലായി ഏറ്റവും വലിയ സിനിമാ ചാനല്‍ നിരയുമായി ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ ആവേശകരമായ എന്‍റര്‍ടൈന്‍മെന്‍റ് തെരഞ്ഞെടുപ്പാക്കി ഇതിനെ മാറ്റിക്കൊണ്ട് വിവിധ ചാനലുകളിലൂടെ 40 ലോക ടിവി പ്രീമിയറുകളായിരിക്കും അടുത്ത ഏതാനും മാസങ്ങളില്‍ പ്രദര്‍ശിപ്പിക്കുക.

സീ ടിവി, സീ സിനിമ, &ടിവി, &പിക്ചേഴ്സ്, സീ ആന്‍മോള്‍ എന്നിവ പോലുള്ള ബ്രാന്‍ഡുകളുമായി ഹിന്ദി വിപണിയിലുള്ള ശക്തമായ സ്ഥാനത്തിനു പുറമെ ബംഗ്ലാ, മറാത്തി വിപണികളില്‍ സീ ബംഗ്ലാ, സീ മറാത്തി എന്നിവയുമായി ദീര്‍ഘകാലമായി നേതൃസ്ഥാനവും കയ്യാളുന്നുണ്ട്. സീ കന്നഡ, സീ തെലുഗു, സീ തമിഴ്, സീ കേരളം എന്നിവയുമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വിപുലമായ സാന്നിധ്യമുണ്ട്.

സീ ബിസ്കോപ്, സീ പഞ്ചാബി, സീ സാര്‍ത്തക് തുടങ്ങിയവയുമായി അതിവേഗത്തില്‍ വളര്‍ന്നു വരുന്ന ഭാഷാ വിപണികളായ ഭോജ്പൂരി, പഞ്ചാബി, ഒഡിയ എന്നിവിടങ്ങളിലും മുന്‍നിരയിലെത്തിയിട്ടുണ്ട്. ഹിന്ദി വിപണിയിലെ സീ സിനിമ, &പിക്ചേഴ്സ്, സീ ബോളീവുഡ്, സീ ആക്ഷന്‍, സീ അന്‍മോള്‍ സിനിമ, സീ ക്ലാസിക് എന്നിവയും പടിഞ്ഞാറന്‍ മേഖലയിലെ സീ ടാക്കീസ്, സീ ചിത്രമന്ദിര്‍ എന്നിവയും ദക്ഷിണ മേഖലയിലെ സീ സിനിമാലു, സീ പിച്ചാര്‍, സീ തിരൈ എന്നിവയും കിഴക്കന്‍ മേഖലയിലെ സീ ബംഗ്ലാ, സീ ബിസ്കോപ് എന്നിവയും അടക്കം വഴി ശക്തമായ സിനിമാ ചാനല്‍ നിരയും കമ്പനി സൃഷ്ടിച്ചിട്ടുണ്ട്.

സീ കഫേ, ആന്‍റ് ഫിക്സ്, ആന്‍റ് പ്രൈവ് എച്ച്ഡി, സംഗീത, യൂത്ത് ചാനലുകളായ സിംഗ്, സെസ്റ്റ്, 20 എച്ച്ഡി ചാനലുകള്‍ എന്നിവ അടക്കമുള്ള ഇംഗ്ലീഷ് സിനിമാ, വിനോദ, ലൈഫ് സ്റ്റൈല്‍ നിരയിലൂടെ തെരഞ്ഞെടുത്ത വിഭാഗവും അവതരിപ്പിച്ച് ഏറ്റവും മികച്ച വീക്ഷണ അനുഭവവും പ്രദാനം ചെയ്യുന്നുണ്ട്. സീയുടെ നിരക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കായി http://www.zee.com/mrp-agreement/ സന്ദര്‍ശിക്കുക.

Related Posts

More News

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മീഡ് (മുള്ളറ്റ്/കണമ്പ്‌) മത്സ്യബന്ധന സീസൺ അവസാനിക്കുന്നതായി പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് (പിഎഎഎഎഫ്ആർ) തലാൽ ഫഹദ് അൽ ദൈഹാനി പ്രഖ്യാപിച്ചു. എല്ലാ വർഷവും ജൂൺ 15 മുതൽ നവംബർ 30 വരെ മീഡ് മത്സ്യബന്ധനം അനുവദനീയമാണെന്ന് അൽ ദൈഹാനി പറഞ്ഞു. കുവൈറ്റിലെ സമുദ്രാതിർത്തിക്കുള്ളിൽ മത്സ്യബന്ധനം നിയന്ത്രിക്കുന്നതിന് അതോറിറ്റി പുറപ്പെടുവിച്ച തീരുമാനങ്ങൾ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിൽ മികച്ച ഫലങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്നും എല്ലാവരും പിഎഎഎഎഫ്ആർ മത്സ്യബന്ധന നിയമങ്ങൾ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് സിറ്റി: വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും, ഇതുമായി ബന്ധപ്പെട്ട് കുവൈറ്റില്‍ ഭാഗികമായോ പൂര്‍ണമായോ കര്‍ഫ്യൂ നടപ്പാക്കാന്‍ പദ്ധതിയില്ലെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ മെച്ചപ്പെട്ട ആരോഗ്യസ്ഥിതിയിലെ സ്ഥിരത നിലനിര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ പാലിക്കുന്നത് തുടരുമെന്നും, പ്രതിരോധ നടപടികള്‍ കൈക്കൊള്ളുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വാഹനാപകടത്തില്‍ പ്രവാസി മരിച്ചു. അബു ഹലീഫയിലാണ് വാഹനാപകടമുണ്ടായത്. മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പ്രവാസി സഞ്ചരിച്ച വാഹനം നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലിടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

ന്യൂഡല്‍ഹി: ശിരോമണി അകാലിദള്‍ നേതാവ് മഞ്ജീന്ദര്‍ സിങ് സിര്‍സ ബി.ജെ.പിയില്‍ ചേര്‍ന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് സിര്‍സയുടെ ബിജെപി പ്രവേശനം. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെയും ഗജേന്ദ്ര സിങ് ശെഖാവത്തിന്റെയും സാന്നിധ്യത്തിലാണ് സിര്‍സ ബിജെപിയില്‍ ചേര്‍ന്നത്. ബി.ജെ.പി. അംഗത്വം സ്വീകരിക്കുന്നതിന് മുന്‍പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായും സിര്‍സ കൂടിക്കാഴ്ച നടത്തിയിരുന്നു.

‘മരക്കാര്‍ അറബിക്കടലിന്റെ സ്‌നേഹം’ ഇന്ന് റിലീസാകുമ്പോള്‍ പ്രേഷകരുടെ ഏറെ നാളായുള്ള കാത്തിരിപ്പിനാണ് വിരാമമാകുന്നത്. നിരവധി പേരാണ് ചിത്രത്തിന് ആശംസയുമായി രംഗത്തെത്തിയത്. മമ്മൂട്ടിയും ആശംസ അറിയിച്ചിരുന്നു. ഇതിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. “മരക്കാർ അറബിക്കടലിന്റെ സിംഹം നാളെ ലോകമെമ്പാടും റിലീസ് ചെയ്യുന്നു, പ്രിയപ്പെട്ട ലാലിനും പ്രിയനും അതിന്റെ പിന്നിലെ മുഴുവൻ ടീമിനും എല്ലാ ആശംസകളും നേരുന്നു”, എന്നാണ് മമ്മൂട്ടി കുറിച്ചത്. പിന്നാലെ കമന്റായി മോഹൻലാലും എത്തി. “പ്രിയപ്പെട്ട ഇച്ചാക്ക നിങ്ങളുടെ എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും വളരെ […]

രാജാക്കാട്: വാഹനാപകടത്തിൽ പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. രാജാക്കാട് അടിവാരം കാപ്പിൽ ദിവാകരൻ (65) ആണ് മരിച്ചത്. മൂന്നാഴ്ച മുമ്പ് മകൻ സുജിതിന്റെ കല്യാണം ക്ഷണിക്കാനായി അരിവിളംചാലിലുള്ള ബന്ധുവീട്ടിൽ പോയി മടങ്ങും വഴിയാണ് ആത്മാവുസിറ്റിക്ക് സമീപം ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ഗുരുതര പരിക്കേറ്റ ദിവാകരനും, ഭാര്യ സതിയും കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാർ ഓടിച്ചിരുന്ന സുജിതിന് നിസ്സാര പരിക്കേറ്റു. സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ .ഭാര്യ സതി രാജാക്കാട് മാനാംതടത്തിൽ കുടുംബാംഗം. മക്കൾ: […]

ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി എംഎല്‍എയെ കൊലപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാവ് ആസൂത്രണം നടത്തുന്നതിന്റെ വീഡിയോ പുറത്ത്. യെലഹങ്ക എംഎല്‍എ എസ്ആര്‍ വിശ്വനാഥനെ കൊലപ്പെടുത്താനാണ് കോണ്‍ഗ്രസ് നേതാവായ ഗോപാല്‍കൃഷ്ണ പദ്ധതിയിട്ടത്. കോണ്‍ഗ്രസ് നേതാവ് ഒപ്പമുള്ളയാളോട് പറയുന്നത് എംഎല്‍എയെ എങ്ങനെയെങ്കിലും അവസാനിപ്പിക്കണം. അതിന് ഒരു കോടിയോ മറ്റോ ആകട്ടെ. അത് തരാം. ആരുമറിയാതെ തീര്‍ത്തുകളയണമെന്നും പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. Plot to assassinate a sitting BJP MLA & chairman of BDA SR vishwanath being probed by […]

മിഷിഗണ്‍: മിഷിഗണ്‍ സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട ഭീകര നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് സഹപാഠികള്‍. സ്‌കൂള്‍ കെട്ടിടത്തിനുള്ളില്‍ വെടിയൊച്ച മുഴങ്ങുകയും മരണത്തെ മുന്നില്‍ കാണുകയും ചെയ്ത നിമിഷത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. ഓക്സ്ഫോര്‍ഡ് ഹൈസ്‌കൂള്‍ സീനിയര്‍ എയ്ഡന്‍ പേജും സഹപാഠികളും അവരുടെ എപി സ്റ്റാറ്റിസ്റ്റിക്സ് ക്ലാസിനു തയ്യാറെടുക്കവെയാണ് ഞെട്ടിച്ചുകൊണ്ട് വെടിയൊച്ച മുഴങ്ങിയത്. തങ്ങളുടെ ക്ലാസ് ടീച്ചര്‍ ഉടന്‍ തന്നെ ഓടിച്ചെന്ന് ക്ലാസ്‌റൂമിന്റെ വാതിലുകള്‍ അടച്ചെന്നും മെറ്റല്‍ ഡോര്‍‌സ്റ്റോപ്പ് ഉപയോഗിച്ച് അത് അടയ്ക്കുകയും ചെയ്തുവെന്നും മേശകള്‍ വലിച്ച് വാതിലിനരികിലേക്ക് […]

കുവൈത്ത് സിറ്റി: കോവിഡ് മൂലം മരണപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം, മരണപ്പെട്ട പ്രവാസികളുടെ ആശ്രിതർക്കു കൂടി നൽകണമെന്ന് കുവൈത്ത് കെ എം സി സി സംസ്ഥാന പ്രവർത്തക സമിതിയോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളോടാവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കോടതി ഇടപെടൽ ഉണ്ടായിട്ടു പോലും ഒളിച്ചുകളി നടത്തുന്ന സംസ്ഥാന സർക്കാറിന്റെ നിലപാട് അങ്ങേയറ്റം അപലനീയമാണെന്നും യോഗം വിലയിരുത്തി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവർക്ക് ഇ മെയിൽ സന്ദേശമയച്ചതായി കെ.എം.സി.സി. പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്തും ജനറൽ സെക്രട്ടറി […]

error: Content is protected !!