27
Saturday November 2021
കേരളം

റെനോ കൈഗര്‍ ഓഫര്‍ ചെയ്യുന്നു 20.5 കി.മീ/ലിറ്റിറിന്റെ ഏറ്റവും മികച്ച മൈലേജ്; ഈ ഉത്സവ സീസണിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ബി-എസ്‌യുവിയായി ഇതു മാറിയിരിക്കുന്നു

ടെക് ഡസ്ക്
Wednesday, October 20, 2021

തിരുവനന്തപുരം: ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ പത്തു വര്‍ഷം പൂര്‍ത്തിയാക്കുന്ന റെനോ അതിന്റെ പുതിയ സബ്-ഫോര്‍ മീറ്റര്‍ കോംപാക്റ്റ് എസ്യുവിയായ കൈഗര്‍ കൈവരിച്ച സവിശേഷമായ ഒരു നേട്ടം പ്രഖ്യാപിക്കുകയുണ്ടായി. ലോകോത്തര ടര്‍ബോചാര്‍ജ്ഡ് 1.0ലി പെട്രോള്‍ എഞ്ചിനോടു കൂടിയ കൈഗര്‍ മികച്ച പ്രകടനവും സ്‌പോര്‍ട്ടി ഡ്രൈവും മാത്രമല്ല വാഗ്ദാനം ചെയ്യുന്നത്, എആര്‍എഐ ടെസ്റ്റിംഗ് സര്‍ട്ടിഫിക്കേഷന്‍ അനുസരിച്ച് 20.5 കിമി/ലി ഇന്ധനക്ഷമതയും നല്‍കുന്നു.

മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഘടിപ്പിച്ചിട്ടുള്ള റെനോ കൈഗറില്‍, 100 പിഎസ് പവര്‍ ഔട്ട്പുട്ടും 160 എന്‍എം ടോര്‍ക്കും (5 സ്പീഡ് മാനുവല്‍: 2800-3600 ആര്‍പിഎമ്മില്‍ ലഭ്യമാണ്) അടങ്ങിയിരിക്കുന്നു. ഈ എഞ്ചിന്‍ വിശ്വാസ്യതയ്ക്കും ദീര്‍ഘമായ ഈടുനില്‍പ്പിനും വേണ്ടി പരിശോധിച്ചുറപ്പിച്ചിട്ടുള്ളതാണ്, കൂടാതെ യൂറോപ്പിലെ ക്ലിയോയിലും ക്യാപ്ചറിലും ഇതിനകം അവതരിപ്പിച്ച ഏറ്റവും പുതിയ സാങ്കേതിക കണ്ടുപിടിത്തങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

1.0ലി എനര്‍ജി, 1.0ലി ടര്‍ബോ എന്നീ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് റെനോ കൈഗര്‍ വാഗ്ദാനം ചെയ്യുന്നത്, ഇതിന്റെ പ്രാരംഭ വില 5.64 ലക്ഷം രൂപയാണ്. 2 പെഡല്‍ ഓഫറുകളായ എഎംടി, സിവിടിയോടൊപ്പമാണ് ഇത് എത്തുന്നത്, കൂടാതെ, 3 മോഡലുകളിലൂടെ (ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട്ട്) ഇന്ധനക്ഷമതയുടെയും പ്രകടനത്തിന്റെയും ബഹുസ്വരത പ്രദാനം ചെയ്യുന്ന മള്‍ട്ടി-സെന്‍സ് ഡ്രൈവ് മോഡുകളും ഇതോടൊപ്പമുണ്ട്.

ഉപഭോക്താക്കള്‍ക്ക് ലഭ്യമായ അഞ്ച് ട്രിമ്മുകളില്‍ നിന്ന് തിരഞ്ഞെടുക്കാം – ആര്‍എക്‌സ്ഇ, ആര്‍എക്‌സ്എല്‍, ആര്‍എക്‌സ്ടി, ആര്‍എക്‌സ്ടി (ഓ), ആര്‍എക്‌സ്സെഡ്. ഈ വിഭാഗത്തിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് ഓരോ പതിപ്പും നിര്‍മ്മിച്ചിരിക്കുന്നത്, കൂടാതെ എല്ലാ ട്രിമ്മുകളിലും ആകര്‍ഷകമായ വിലയുമാണ്.

ഉപഭോക്താക്കള്‍ക്ക് എല്ലാ തലത്തിലും വിലയേറിയ നേട്ടം ഉണ്ടാകുന്നു, കൂടാതെ ഉയര്‍ന്ന വേരിയന്റുകളില്‍ സ്‌റ്റൈലിഷ് ഡ്യുവല്‍ ടോണ്‍ കോമ്പിനേഷന്‍ തിരഞ്ഞെടുക്കാനുള്ള അവസരവും ഉണ്ട്.

സവിശേഷമായ കൂപ്പെ എസ്യുവി രൂപകല്‍പ്പനയും, മികച്ച സ്‌പേസ്/യൂട്ടിലിറ്റി, സ്മാര്‍ട്ട് ഫീച്ചറുകളും, ലോകോത്തര സ്‌പോര്‍ട്ടി എഞ്ചിനുമുള്ള റെനോ കൈഗര്‍, ഇന്ത്യന്‍ ഓട്ടോമോട്ടീവ് മാര്‍ക്കറ്റിന്റെ കാതല്‍ ലക്ഷ്യമിട്ടുള്ള അതിസവിശേഷമായ ഒരു നിര്‍മ്മിതിയാണ്. ഇന്ത്യയില്‍ സ്‌പോര്‍ട്ടി, സ്മാര്‍ട്ട്, അതിശയകരമായ ബി-എസ്യുവിയായി തന്റെ സ്ഥാനം ഉറപ്പിച്ച ശേഷം, റെനോ കൈഗര്‍ ആഗോള വിപണിയില്‍ അതിന്റെ സാന്നിധ്യം അറിയിക്കുകയാണ്.

റെനോ ദക്ഷിണാഫ്രിക്കയിലേക്കും സാര്‍ക്ക് മേഖലയിലേക്കും കൈഗര്‍ കയറ്റി അയയ്ക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഇന്തോനേഷ്യയും ആഫ്രിക്കയുടെ മറ്റ് ഭാഗങ്ങളും ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര വിപണികളിലേക്ക് വ്യാപിപ്പിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്.

പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, നിലവിലുള്ളതും സാധ്യതയുള്ളതുമായ എല്ലാ ഉപഭോക്താക്കള്‍ക്കുമായി നിരവധി ആകര്‍ഷകമായ സ്‌കീമുകളും പ്രമോഷനുകളും സഹിതം കൈഗറിന്റെ പുതിയ ആര്‍എക്‌സ്ടി (ഓ) വേരിയന്റ് റെനോ പുറത്തിറക്കി.

റെനോ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു, അതിന്റെ ഉല്‍പ്പന്ന ശ്രേണിയിലെ തിരഞ്ഞെടുത്ത വേരിയന്റുകളില്‍ 130,000 രൂപ വരെയുള്ള പരമാവധി ആനുകൂല്യങ്ങള്‍ നല്‍കുന്നു. ഈ കാലയളവില്‍ ഒരു പുതിയ റെനോ വാഹനം വാങ്ങുമ്പോള്‍ ഈ ഓഫറുകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.

മേല്‍പ്പറഞ്ഞവയ്ക്ക് പുറമേ, 10 വര്‍ഷത്തെ ആഘോഷങ്ങള്‍ പ്രമാണിച്ച് കമ്പനി 10 അദ്വിതീയ ലോയല്‍റ്റി റിവാര്‍ഡുകളും പുറത്തിറക്കി, സാധാരണ ഉപഭോക്തൃ ഓഫറുകള്‍ക്ക് പുറമേ പരമാവധി 110,000 രൂപ വരെ ലോയല്‍റ്റി ആനുകൂല്യങ്ങളും നേടാന്‍ കഴിയുന്നതാണ്.

വെബ്സൈറ്റിൽ അപ്ഡേഷൻ നടക്കുന്നതിനാൻ പുതിയ വാർത്തകൾ അപ് ലോഡ് ചെയ്യുന്നതിലും വാർത്ത ലിങ്കുകൾ തുറക്കുന്നതിലും നേരിയ താമസം നേരിടുന്നുണ്ട്. മാന്യ വായനക്കാർ സഹകരിക്കുമല്ലോ.

Related Posts

More News

കുവൈറ്റ് സിറ്റി: കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് (കെജിഎസി) ബിറ്റ്‌കോയിന്‍ കറന്‍സി ഡിവൈസുകള്‍ പിടിച്ചെടുത്തതായി പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതു സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഡിവൈസുകള്‍ പരിശോധിക്കാൻ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) യിൽ നിന്നുള്ള കെജിഎസി വിദഗ്ധരെ നിയോഗിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.

കുവൈറ്റ് സിറ്റി: പുതിയ വൈറസ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സാംബിയ, മൊസാംബിക്, ലെസോത്തോ, ഇശ്വതിനി, മലാവി, സിംബാബ്‌വെ എന്നിവിടങ്ങളിലേക്കുള്ള നേരിട്ടുള്ള വാണിജ്യ വിമാന സർവീസുകൾ നിർത്തിവച്ചതായി കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. കാര്‍ഗോ പ്ലെയിനുകള്‍ക്ക് നിയന്ത്രണം ബാധകമല്ലെന്നാണ് സൂചന. മേൽപ്പറഞ്ഞ രാജ്യങ്ങളിൽ നിന്ന് വരുന്ന പൗരന്മാർക്ക് ഏഴ് ദിവസത്തേക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ബാധകമാണ്. രാജ്യത്തെത്തുമ്പോഴും, ക്വാറന്റൈനിന്റെ ആറാം ദിവസവും പിസിആര്‍ പരിശോധന നടത്തും.  

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയത് മുഖ്യമന്ത്രിയെ എം.എല്‍.എ.പദത്തിലേക്ക് തരംതാഴ്ത്തിയത് പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ശൈത്യകാലത്ത് കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെയും അദ്ദേഹം വിമര്‍ശിച്ചു. “സാധാരണ കേന്ദ്ര ഭരണ പ്രദേശങ്ങളെ സംസ്ഥാനമാക്കി ഉയര്‍ത്താറാണ് പതിവ്. പക്ഷെ ഇവിടെ സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമാക്കി തരംതാഴ്ത്തി. അത് ഡി.ജി.പിയെ എസ്.എച്ച്.ഒ. ആക്കുന്നതുപോലെ, മുഖ്യമന്ത്രിയെ എം.എല്‍.എ. ആക്കുന്നതുപോലെയാണ്” – കുല്‍ഗാമില്‍ നടന്ന പരിപാടിയില്‍ ഗുലാംനബി പറഞ്ഞു.

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 218 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 130 പേരാണ്. 413 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 3374 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

തിരുവനന്തപുരം: പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേരളത്തിലെ പോലീസ് വകുപ്പിൻ്റെ പരാജയത്തെക്കുറിച്ചുള്ള മാധ്യമ ചർച്ചകൾ വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രി ഇന്ന് ‘ഹലാലു ‘മായി ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ ആരോപിച്ചു. വി. മുരളീധരന്റെ കുറിപ്പ്… പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണ്. കേരളത്തിലെ പോലീസ് വകുപ്പിൻ്റെ പരാജയത്തെക്കുറിച്ചുള്ള മാധ്യമ ചർച്ചകൾ വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രി ഇന്ന് ‘ഹലാലു ‘മായി ഇറങ്ങിയിരിക്കുന്നത്. ന്യൂനപക്ഷത്തിൻ്റെ സംരക്ഷകനെന്ന് […]

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർക്ക് പോലും ഭീഷണിയാകുന്ന തരത്തിൽ,നരേന്ദ്ര മോദിയുടെ അവകാശവാദങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ അക്ഷീണം പരിശ്രമിക്കുന്ന പി ആർ ഏജൻസി നടത്തിപ്പുകാരനാവുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റ്… നാട്ടുകാർ കാര്യമായി തന്നെ പരിഗണിക്കുന്നില്ലെന്ന തിരിച്ചറിവാണ് നാട്ടിൽ നടക്കുന്ന സംഭവങ്ങളെല്ലാം നമ്മൾ ഉണ്ടാക്കിയതാണെന്നു പറയാൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയിലെ എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രത്തിന് പ്രേരണയായത്. കഴിഞ്ഞദിവസം നീതി ആയോഗ് പുറത്തിറക്കിയ […]

തൃശൂര്‍: തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരിസ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്ന് വൈറസ് പകർന്നതാണെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ വൈറോളജി ലാബിൽ നിന്നുള്ള റിപ്പോർട്ടിൽ ആണ് രോഗബാധ സ്ഥിരികരിച്ചത്.

ലണ്ടന്‍: യുകെയിൽ രണ്ട് പേർക്ക് പുതിയ കോവിഡ് വേരിയന്റായ ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ സെക്രട്ടറി. ഇവര്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് വന്നവരാണെന്ന്‌ സാജിദ് ജാവിദ് പറഞ്ഞു. ഇവരെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്.

തിരൂർ : ക്യാമ്പസുകളിൽ സാമൂഹിക നീതിക്ക് വേണ്ടി എഴുന്നേറ്റ് നിൽക്കാൻ വിദ്യാർത്ഥികൾ തയ്യാറാവണം എന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ ആവശ്യപ്പെട്ടു. “കാൽപ്പനികതയുടെ പഴങ്കഥകളല്ല നീതിയുടെ പോരിടങ്ങളാണ് കലാലയങ്ങൾ” എന്ന തലകെട്ടിൽ കാമ്പസ് മെമ്പർഷിപ്പ് കാമ്പയിൻ തിരൂർ തുഞ്ചൻ എഴുത്തച്ഛന് മലയാള സർവകലാശാല കാമ്പസിൽ സംസ്ഥാന തല ഉദ്ഘാടനം ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ നിന്നും ഷമീം വേങ്ങര ഏറ്റുവാങ്ങി. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി അഷ്റഫ് കെ.കെ മുഖ്യപ്രഭാഷണം […]

error: Content is protected !!