/sathyam/media/post_attachments/g9U38ZvRuP6jmqCbhTC6.jpg)
ഇന്ത്യയിലെ ബിസിനസുകളെ, പ്രത്യേകിച്ച് സ്ത്രീകളുടെ ബിസിനസുകളെ മഹാമാരി ഉണ്ടാക്കിയ ആഘാതങ്ങളിൽ നിന്ന് കരകയറാൻ സഹായിക്കുന്നതിനൊപ്പം തന്നെ ഇന്ത്യയിലെ ചെറുകിട ബിസിനസുകളെ ഡിജിറ്റൈസ് ചെയ്യുന്നതിനായി പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി എച്ച്ഡിഎഫ്‌സി ബാങ്ക്, മാസ്റ്റർകാർഡ്, യുഎസ് ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ (DFC), യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് (USAID) എന്നിവ ചേർന്ന് 100 മില്യൺ ഡോളറിന്റെ ക്രെഡിറ്റ് ഫെസിലിറ്റി ഇന്ന് ആരംഭിച്ചു.
കോവിഡ്-19 ചെറുകിട ബിസിനസുകളെ ക്രമാതീതമായി ബാധിക്കുകയും അവയിൽ നിരവധി എണ്ണം പ്രാരംഭ ഘട്ടത്തിൽ തന്നെ അടച്ചു പൂട്ടാൻ പലരെയും നിർബന്ധിതരാക്കുകയും ചെയ്തു. കൂടാതെ മഹാമാരി മൂലം ഡിജിറ്റൽ പേയ്‌മെന്റുകളിലേക്ക് അതിവേഗത്തിലുള്ള മാറ്റം സൂചിപ്പിക്കുന്നത് എന്തെന്നാൽ മാറികൊണ്ടിരിക്കുന്ന ഉപഭോക്തൃ മുൻഗണനകൾ, മാർക്കറ്റ് ഡൈനാമിക്സ് എന്നിവയ്ക്ക് അനുസരിച്ച് ചെറുകിട ബിസിനസുകൾ മത്സരബുദ്ധിയും ഉപഭോക്തൃ വിശ്വസ്തതയും നിലനിർത്തുക ആവശ്യമാണെന്നാണ്.
സ്ത്രീകളുടെ നേതൃത്വത്തിലുള്ള ബിസിനസുകളെ പിന്തുണയ്ക്കുന്നതിൽ ഊന്നൽ നൽകികൊണ്ട് ചെറുകിട ബിസിനസുകൾക്ക് അവരുടെ പ്രവർത്തനങ്ങൾ നിലനിർത്തുന്നതിനും വിപുലീകരിക്കുന്നതിനും ഒപ്പം തന്നെ ഡിജിറ്റലൈസേഷനിലൂടെ പുനരുദ്ധാരണം പ്രാപ്തമാക്കുന്നതിനുമായി ആവശ്യമായ ധനസഹായം നൽകുക എന്നാണ് പുതിയ ക്രെഡിറ്റ് ഫെസിലിറ്റിയുടെ ലക്ഷ്യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us