/sathyam/media/post_attachments/n5izfd365FTf4yV2JAKD.jpg)
ഇന്ത്യയിലെസ്കൂൾ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ സയൻസ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നിവ മനസ്സിലാക്കാനും പഠിക്കാനും അവസരമൊരുക്കുന്ന സംരംഭമായ എഡബ്ല്യൂഎസ് യങ് ബിൽഡേഴ്സ് ചലഞ്ച് ആമസോൺ വെബ് സർവീസസ് (AWS) പ്രഖ്യാപിച്ചു.
ഡിജിറ്റൽ പരിവർത്തനം, ഇന്നൊവേഷൻ എന്നിവയുടെ അടിസ്ഥാനമായ ക്ലൗഡ് കമ്പ്യൂട്ടിംഗ്, ലോകമെമ്പാടുമുള്ള തൊഴിലുകളെ സ്വാധീനിക്കുന്ന എഐ എന്നീ സാങ്കേതികവിദ്യകൾ വരാനിരിക്കുന്ന തലമുറയെ ചെറുപ്പം മുതലേ പരിശീലിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്.
ഇന്ത്യയിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രാരംഭ ഘട്ടത്തിൽ തന്നെ ക്ലൗഡ് കമ്പ്യൂട്ടിംഗ്, എഐ എന്നിവയെകുറിച്ചുള്ള ധാരണയും പഠനവും പ്രപ്തമാക്കുന്നതിലൂടെ വരുന്ന തലമുറയ്ക്ക് വളരെ ചെറിയ പ്രായത്തിൽ തന്നെ ശാസ്ത്രീയമായ കഴിവ് വികസിപ്പിക്കാൻ സഹായിക്കുന്നതിന്,
ഡിസൈനിലും കമ്പ്യൂട്ടേഷണൽ തിങ്കിംഗിലും പ്രചോദിപ്പിക്കുന്നതിനായുള്ള സംരംഭമാണ് എഡബ്ല്യൂഎസ് യങ് ബിൽഡേഴ്സ് ചലഞ്ച്.
വിദ്യാഭ്യാസ മന്ത്രാലയം - ഇന്നൊവേഷൻ സെൽ (ഇന്ത്യൻ ഗവൺമെന്റ്), അടൽ ഇന്നൊവേഷൻ മിഷൻ (AIM) - നിതി ആയോഗ്, സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE)
എന്നിവയുടെ പിന്തുണയോടെയാണ് ഈ സംരംഭം സംഘടിപ്പിക്കുന്നത്. പഠന ഉള്ളടക്കവും പ്രോജക്റ്റ് ബിൽഡിംഗ് ടൂളുകളും നൽകികൊണ്ട് Code.org-ന്റെ പിന്തുണയുമുണ്ട്.
‘ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (AI) എങ്ങനെ ഇന്ത്യയുടെ ഭാവി മാറ്റാൻ കഴിയും?’ എന്ന വിഷയത്തിൽ നൂതനവും ക്രിയേറ്റീവുമായ പ്രോജക്ടുകൾ നിർമ്മിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിന് എഡബ്ല്യൂഎസ് യങ് ബിൽഡേഴ്സ് ചലഞ്ച് സ്കൂളുകളെ ക്ഷണിക്കുന്നു.
വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ഗതാഗതം എന്നിങ്ങനെയുള്ള സബ്-തീമുകളിൽ നിന്ന്
ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്ത് അതിൽ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾ അവരുടെ ആശയങ്ങൾ സമർപ്പിക്കേണ്ടതുണ്ട്. ഇന്ത്യയിലുടനീളമുള്ള എല്ലാ സ്കൂളുകൾക്കും ഈ ചലഞ്ചിൽ
പങ്കെടുക്കാവുന്നതാണ്; 6 മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് പങ്കെടുക്കാൻ സാധിക്കുക.
ഒരു സ്കൂൾ ഇവന്റ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കായി ക്ലൗഡ് കമ്പ്യൂട്ടിംഗ്, എഐ എന്നീ വിഷയങ്ങളിൽ എഡബ്ല്യൂഎസ്, എഐഎം, Code.org എന്നിവയിൽ നിന്നുള്ള പഠന വിഭവങ്ങൾ നൽകും. പഠന മൊഡ്യൂൾ പൂർത്തിയാക്കിയശേഷം വിദ്യാർത്ഥികൾക്ക് അവരുടെ പ്രോജക്റ്റുകൾ നിർമ്മിക്കാൻ തുടങ്ങാം.
എഡബ്ല്യൂഎസ് യങ് ബിൽഡേഴ്സ് ചലഞ്ച് നിർദ്ദേശിച്ചിട്ടുള്ള പാരാമീറ്ററുകൾ അനുസരിച്ച് സ്കൂളുകൾ വിദ്യാർത്ഥികളുടെ എൻട്രികൾ വിലയിരുത്തിയ ശേഷം ഏറ്റവും മികച്ച രണ്ട് പ്രോജക്ടുകൾ കൂടുതൽ വിലയിരുത്തൽ നടത്തുന്നതിനായി സമർപ്പിക്കുന്നു. പുറത്ത് നിന്നുള്ള ഒരു വിധികർത്താവ് ദേശീയ റൗണ്ടിൽ എൻട്രികൾ വിലയിരുത്തുകയും ഇന്ത്യയിലുടനീളമുള്ള ഏറ്റവും മികച്ച 10 സ്കൂളുകളിൽ നിന്നുള്ള എൻട്രികൾ 2021 നവംബർ 15-ന് നടക്കുന്ന തത്സമയ വെർച്വൽ പ്രദർശന ചടങ്ങിൽ അവതരിപ്പിക്കുകയും ചെയ്യും.
ഏറ്റവും മികച്ച 10 സ്കൂളുകൾക്ക് എഡബ്ല്യൂഎസ് സ്പോൺസർ ചെയ്യുന്ന വെർച്വൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/ മെഷീൻ ലേണിംഗ് (AI/ ML) ലാബ് ഒരു വർഷത്തേക്ക് നൽകുന്നു ഒപ്പം ട്രോഫികൾ, ആമസോൺ വൗച്ചറുകൾ, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്നൊവേഷൻ സെൽ (ഇന്ത്യൻ ഗവൺമെന്റ് ) 2022 പകുതിയോടെ അവതരിപ്പിക്കുന്ന സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ (SIH) ജൂനിയേഴ്സ് ട്രാക്കിലേക്കുള്ള നേരിട്ടുള്ള പ്രവേശനം എന്നിവയും ലഭിക്കുന്നു.
ഏറ്റവും മികച്ച 100 സ്കൂളുകൾ, ഏറ്റവും കൂടുതൽ പ്രോജക്ടുകൾ സമർപ്പിച്ച 3 സ്കൂളുകൾ, പൊതുജനങ്ങൾ വോട്ട് ചെയ്ത് തിരഞ്ഞെടുത്ത 3 ജനപ്രിയ എൻട്രികൾ എന്നിവയ്ക്കും അവാർഡുകൾ നൽകും. യോഗ്യതയുള്ള എൻട്രികളുള്ള എല്ലാ വിദ്യാർത്ഥികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകളും ലഭിക്കും 2021 ഒക്ടോബർ 18-ന് ആരംഭിക്കുന്ന എഡബ്ല്യൂഎസ് യങ് ബിൽഡേഴ്സ് ചലഞ്ച് 2021 നവംബർ 5 വരെ എൻട്രികൾ സ്വീകരിക്കുന്നതാണ്.
2021 നവംബർ 15-ന് പ്രദർശന ചടങ്ങ് നടക്കും. എഡബ്ല്യൂഎസ് യങ് ബിൽഡേഴ്സ് ചലഞ്ചിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക!
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us