/sathyam/media/post_attachments/JGLV9p2UD8ZmsI88JIG3.jpg)
ലോക ഹാൻഡ് റൈറ്റിങ്ങ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആൻ മരിയയുടെ കയ്യക്ഷരം സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്.
കഴിവുകൾ പലർക്കും പല രീതിയിൽ ആണ്. ഈ കൊച്ചുമിടുക്കി കൈയ്യക്ഷരത്തിലൂടെ അറിയപ്പെടുകയാണ്. ലോക കൈയെഴുത്ത് മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ മലയാളി വിദ്യാർത്ഥിനി ആണ് ആൻ മറിയ. പിതാവ് കണ്ണൂർ കുടിയാന്മല സ്വദേശി ബിജുവാണ് മകളുടെ ഈ സർഗ സിദ്ധി ആദ്യം മനസിലാക്കി പ്രോത്സാഹനം നൽകിയത്.
/sathyam/media/post_attachments/dhCCbGnbnhTA1Bu3YWzj.jpg)
അച്ചടി മെഷീൻ നൽകുന്ന പ്രിന്റ് ഔട്ട് പോലെ കമ്പ്യൂട്ടർ ഫോണ്ടുകൾ നല്കുന്ന അക്ഷരരങ്ങളെക്കാൾ മികച്ച കയ്യക്ഷരം തന്നെയെന്ന് സമൂഹമാധ്യമങ്ങളിൽ നിറയെ അഭിപ്രായങ്ങൾ. കയ്യക്ഷരത്തിലെ കഴിവിന് നിരവധി സമ്മാനങ്ങൾ ആണ് ഇതിനകം ആന്‍ മരിയയെ തേടി എത്തിയത്.
കണ്ണൂർ, ചെമ്പേരി നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. വേൾഡ് ഹാൻഡ് റൈറ്റിങ് കോംപെറ്റീഷനിൽ ഒന്നാം സ്ഥാനം കിട്ടിയത് വളരെ പതുക്കെയാണ് മാധ്യമലോകവും അറിഞ്ഞത്. ന്യൂയോർക്ക് ആസ്ഥാനമായ ഹാൻഡ് റൈറ്റിങ് ഫോർ ഹ്യുമാനിറ്റിയാണ് മത്സരം സംഘടിപ്പിക്കാറുള്ളത്. 13-നും 19-നും ഇടയിൽ പ്രായമുള്ള കൗമാരപ്രായക്കാരുടെ ആർട്ടിസ്റ്റിക് വിഭാഗത്തിലാണ് ആൻ മരിയക്ക് സമ്മാനം ലഭിച്ചത്
കുട്ടിക്കാലം മുതൽ ഈ കയ്യെഴുത്ത് സ്വയം ആർജിച്ചെടുക്കുകയും കൂടെ നിരന്തരമായ കഠിനപരിശ്രമത്തിലൂടെയാണ് ഈ വലിയ വിജയം ആന്‍ മരിയക്ക് നേടാൻ സാധിച്ചത്.
പ്രൈമറി ക്ലാസിലെ അധ്യാപികമാരാണ് കാലിഗ്രാഫിയിൽ പ്രാഥമിക പരിശീലനം നൽകിയത് പിന്നീട് സ്വായത്തമാക്കുകയും ആ മേഖലയെക്കുറിച്ച് കൂടുതൽ പഠിക്കുകയും ചെയ്തു. അച്ചടിയെ വെല്ലുന്ന കയ്യക്ഷരം അതായിരുന്നു ബാല്യകാലം മുതലുള്ള സ്വപ്നം. നിരന്തര പരിശ്രമത്തിലൂടെ അത് ആർജ്ജിച്ചെടുത്തു.
രക്ഷിതാക്കളായ ബിജു ജോസിന്റെയും സ്വപ്ന ഫ്രാൻസിസിന്റെയും പ്രോത്സാഹനവും പിന്തുണയും മകൾക്കുണ്ട്. കാലിഗ്രാഫി കൈയ്യക്ഷരം തുടങ്ങിയവ പരിശീലിക്കുന്നത് ഉള്ള പ്രത്യേക രീതിയിലുള്ള പേനകളും മറ്റും കണ്ടെത്തി ഇന്റർനെറ്റിലൂടെ ഉള്ള ഹാൻറ് റൈറ്റിങ് അറിവുകൾ കൂടി സമ്പാദിച്ചു കൊണ്ട് കയ്യക്ഷരത്തിന്റെ വിവിധ മേഖലകളിലൂടെ സഞ്ചരിച്ചുകൊണ്ട് മകൾക്ക് പ്രോത്സാഹനവും നൽകി. ഇപ്പോൾ ലോകത്തെ മികച്ച കയ്യക്ഷരത്തിനുള്ള പുരസ്കാരവും ആൻ മരിയയുടെ വീട്ടിൽ എത്തി.