/sathyam/media/post_attachments/9q8Sl6AA9qcxc1cpSPH1.jpg)
സാംസംഗ്, ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള കസ്റ്റമർ ഇലക്ട്രോണിക്സ് ബ്രാൻഡ്, പുതിയ 'സ്മാർട്ട് ടച്ച് കോൾ' സർവീസിന് തുടക്കം കുറിച്ചിരിക്കുന്നു. തങ്ങളുടെ അന്വേഷണങ്ങൾക്കുള്ള പരിഹാരത്തിന് സാംസംഗ് കസ്റ്റമർ കെയറിൽ വിളിക്കുമ്പോള്‍ ഇത് ഉപഭോക്താക്കളുടെ കാത്തിരുപ്പ് സമയം കുറച്ചുകൊണ്ട് തങ്ങളുടെ സമയം ലാഭിക്കാനും അതിലൂടെ വീട്ടുജോലികളും വ്യക്തിപരമായ ഉത്തരവാദിത്വങ്ങളും നിർവഹിക്കുന്നതിനും അവരെ സഹായിക്കുന്നു.
സാംസംഗ് കസ്റ്റമർ കെയറിൽ വിളിക്കുന്ന ഉപഭോക്താക്കൾക്ക് പരമ്പരാഗത കോൾ സെന്റർ
അനുഭവത്തിനു പകരം ഏകകാലികമാക്കിയ ഒരു വോയ്സ് ആൻഡ് സ്ക്രീൻ ഇന്റർഫേസിലേക്ക്
മാറുന്നതിനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും. സ്മാർട്ട് ടച്ച് കോൾ വിളിക്കുന്നയാളിന്റെ ആവശ്യങ്ങൾ ഗ്രഹിക്കുകയും സിസ്റ്റവുമായി പരസ്പരപ്രവർത്തനത്തിലേർപ്പടാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്ന ഒരു സഹജാവബോധ സേവനമാണ്.
ഈ ഡിജിറ്റൽ സ്വയം-സേവന ഓപ്ഷൻ ഉപയോഗിച്ച്, തങ്ങളുടെ ഏറ്റവും സമീപത്തുള്ള സർവീസ് സെന്റർ കണ്ടെത്തുക, റിപ്പയർ ട്രാക്ക് ചെയ്യുക, സോഫ്റ്റ്വേർ അപ്ഡേറ്റുകൾ, സ്പെയർ പാർട്ട് വിലകൾ, വാറന്റി വിവരങ്ങൾ, ഇൻ-ഹോം സർവീസ് റിസർവേഷൻ, അപ്പോയന്റ്മെന്റ് ബുക്കിംഗ്, ഓർഡർ സ്റ്റാറ്റസ്, പ്രോഡക്ട് രജിസ്ട്രേഷൻ, കൂടാതെ അനേകം സ്വയം നിർവഹിക്കാവുന്ന പ്രോഡക്ട് തകരാറുകൾ പരിഹരിക്കൽ എന്നിവ പോലെ അതീവ
സാധാരണമായ അവരുടെ മിക്ക അന്വേഷണങ്ങൾക്കുമുള്ള ഒരു പരിഹാരം കണ്ടെത്താൻ
സാധിക്കും.
"സ്മാർട്ട് ടച്ച് കോൾ സർവീസ് ബുദ്ധിപരമായി രൂപകല്പന ചെയ്തിരിക്കുന്നത് ഞങ്ങളുടെ ഉപഭോക്താക്കളുടെ നിലവിലെ ആവശ്യങ്ങൾ മനസ്സിൽ കരുതിക്കൊണ്ടാണ്. അവർ വ്യക്തിഗതവും തൊഴിൽപരവുമായ ബഹുമുഖ ഉത്തരവാദിത്വങ്ങള്‍ക്കിടയില്‍ അവരെ സഹായിക്കുന്നതിനു വേണ്ടിയാണ്.
സാംസംഗിൽ, ഞങ്ങൾ വിശ്വസിക്കുന്നത് ഞങ്ങളുടെ ഉപയോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനു വേണ്ടി നൂതനത്വമുള്ള ഉപഭോക്തൃ-കേന്ദ്രീകൃത പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിലാണ്. ഈ പുതിയ സർവീസ് കോൾ കാത്തിരുപ്പ് സമയം കുറയ്ക്കുകയും ഉപഭോക്താക്കളുൾക്ക് അവരുടെ അന്വേഷണങ്ങൾക്ക് വേഗത്തിലുള്ള സ്വയംസേവന ഓപ്ഷനുകൾ ലഭ്യമാക്കുകയും ചെയ്യുന്നു," സുനീൽ കുട്ടിൻഹ, വൈസ് പ്രസിഡന്റ്, കസ്റ്റമർ സർവീസ്, സാംസംഗ് ഇൻഡ്യ പറഞ്ഞു.