കോട്ടയം: മഹാമാരി രാജ്യത്തെ മുഴുവൻ നിശ്ചലമാക്കിയപ്പോഴും ഈ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ കേരളം വേറിട്ടുനിന്നു. പരിശോധന, കണ്ടെയ്ൻമെന്റ്, സാമൂഹിക പിന്തുണ, കോൺടാക്റ്റ് ട്രെയ്‌സിംഗ് എന്നിവയിൽ ഊന്നൽ നൽകി പ്രവർത്തിച്ച ‘കേരളാ മോഡൽ’ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട വിജയത്തിന്റെ ഉദാഹരണമായി മാറി.
എന്നാൽ ശക്തമായ രണ്ടാം തരംഗത്തിന് ശേഷം ഇന്ത്യയിലെ കോവിഡ് കേസുകൾ റെക്കോർഡ് നിലയിലേക്ക് കുറഞ്ഞെങ്കിലും കേരളത്തിലെ കേസുകൾ മാറ്റമില്ലാതെ ഉയർന്ന നിലയിൽ തന്നെ തുടരുകയാണ്.
ഇന്ത്യയിലെ പുതിയ കോവിഡ്-19 കേസുകളിൽ 70%-വും കേരളത്തിൽ നിന്നാണ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17 ശതമാനത്തിന് അടുത്തായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ ജനങ്ങളുടെ പിന്തുണ ആവശ്യമുള്ള നിർണ്ണായകമായ മെഡിക്കൽ ഉപകരണങ്ങൾക്ക് നിരന്തരമായി ആവശ്യം ഉയരുന്നുണ്ട്.
എല്ലാ വിഭവങ്ങളും കോവിഡിനെ നേരിടാൻ ഉപയോഗിച്ചപ്പോൾ അടിയന്തര പരിചരണം ആവശ്യമായിരുന്ന കോവിഡ് ഇതര രോഗികളും ഹൃദയ സംബന്ധമായ അസുഖങ്ങൾ, ഹൃദയാഘാതം, ട്രോമ, കാൻസർ എന്നിവയ്ക്കുള്ള ചികിത്സ ആവശ്യമായവരും ദുരിതത്തിലായി.
വിതരണ ശൃംഖലയെ തടസ്സപ്പെടുത്തുകയും സമയോചിതമായ ഇടപെടലുകൾ വൈകിപ്പിക്കുകയും ചെയ്ത കർശനമായ ലോക്ക്ഡൗൺ ഈ ദുരിതം വർദ്ധിപ്പിച്ചു. അടിയന്തര പരിചരണം ആവശ്യമായ നിരവധി രോഗികൾ അത്യാഹിത വിഭാഗത്തിൽ എത്തി.
ആരോഗ്യസംവിധാനം നിറഞ്ഞ് കവിഞ്ഞതോടെ ജീവൻ രക്ഷിക്കുന്നതിന് നല്ലവരായ ആളുകൾ ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ പിന്തുണ നൽകിയ നിരവധി സന്ദർഭങ്ങളുണ്ടായിട്ടുണ്ട്.
ഹൃദയാഘാതത്തെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ ആവശ്യമായിരുന്ന ഒരു രോഗിയെ രക്ഷിക്കാൻ തന്നാലാവുന്നതിലും അധികം പരിശ്രമിച്ച ഒരു വ്യക്തിയാണ് ജോൺസൺ ആൻഡ് ജോൺസൺ ജീവനക്കാരനായ ശ്രീജിത്ത് എസ്.
സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഒരു നഗരത്തിൽ നിന്ന് മറ്റൊരു നഗരത്തിലേക്കുള്ള യാത്ര വളരെ ബുദ്ധിമുട്ടായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ ഉപയോഗിക്കുന്ന ഒരു ജീവൻ രക്ഷാ ഉൽപ്പന്നം എത്തിക്കുന്നതിന് വേണ്ടി സഹായം അഭ്യർത്ഥിച്ചുകൊണ്ട് കോട്ടയം ആസ്ഥാനമായുള്ള ഒരു
ശസ്ത്രക്രിയാവിദഗ്ദ്ധനിൽ നിന്ന് അദ്ദേഹത്തിന് ഒരു കോൾ ലഭിച്ചു.
ഒട്ടും താമസിയാതെ ശ്രീജിത്ത് കൊച്ചിയിൽ നിന്ന് 70 കിലോമീറ്റർ യാത്ര ചെയ്ത് ആശുപത്രിയിലെത്തുകയും ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉൽപ്പന്നം കൃത്യസമയത്ത് എത്തിച്ചു നൽകുകയും ചെയ്തു. കൂടാതെ കാര്യങ്ങൾ വിജയകരമായി പൂർത്തിയാകുന്നതുവരെ അദ്ദേഹം അഞ്ച് മണിക്കൂറോളം അവിടെ കാത്തിരിക്കുകയും ചെയ്തു. സർജൻ ശ്രീജിത്തിന്റെ നല്ല മനസ്സിനെ അഭിനന്ദിച്ചു.
ശ്രീജിത്തിന്റെ നിസ്വാർത്ഥമായ പരിശ്രമം അവിടെ അവസാനിച്ചില്ല. രണ്ട് ദിവസത്തിന് ശേഷം അതേ സർജൻ മറ്റൊരു രോഗിക്ക് വേണ്ടി സഹായം അഭ്യർത്ഥിച്ചതിനെ തുടർന്ന് ഒരു ജീവൻ കൂടി രക്ഷിക്കുന്നതിനായി അദ്ദേഹം സന്തോഷത്തോടെ കോട്ടയത്തേക്ക് യാത്ര തിരിച്ചു. കരുണ കൊണ്ട് നിരവധി ജീവൻ രക്ഷിക്കുന്നതിന് സാഹചര്യമോ ദൂരമോ ഒരു പ്രശ്നമല്ലെന്ന് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നു.