/sathyam/media/post_attachments/vXry09RCh8xNSq0HV8SN.jpg)
പാലക്കാട്: ലോക കപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനോട് ഇന്ത്യ തോറ്റെങ്കിലും, ഇന്ത്യന്‍ ടീമിന്റെ ജഴ്‌സിക്ക് പ്രിയമേറി. ഈയിടെ പുറത്തിറക്കിയ ബില്യണ്‍ ചിയേഴ്‌സ് ജേഴ്‌സി ഉള്‍പ്പെടുന്ന ശേഖരം, ക്രിക്കറ്റ് ആരാധകര്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ലഭ്യമായി.
ഐപിഎല്‍ സ്‌പോര്‍ട്‌സ്, അതിന്റെ ഉല്പന്നങ്ങളുടെ ശ്രേണി രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തിക്കുന്നതിനായി ഉഡാന്റെ വിപുലമായ ശൃംഖലയെയാണ് പ്രയോജപ്പെടുത്തുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ്ടുബിസിനസ് ഇകൊമേഴ്‌സ് പ്ലാറ്റ് ഫോമാണ് ഉഡാന്‍.
ഉഡാണ്‍ രാജ്യത്തെ 12,000ലധികം പിന്‍കോഡുകളിലായി രണ്ടു ലക്ഷത്തിലധികം ഉപഭോക്താക്കളും 1.7 ദശലക്ഷം റീട്ടെയ്‌ലുമാരും ഉണ്ട്. പ്രതിമാസം 4.5 ദശലക്ഷം വിനിമയങ്ങളാണ് നടക്കുന്നത്. ലുലു ഫാഷന്‍, ഓള്‍ഡേ സ്‌പോര്‍ട്‌സ്, സെന്‍ട്രോ, ചാമ്പ്യന്‍ സ്‌പോര്‍ട്‌സ്, ശക്തിസ്‌പോര്‍ട്‌സ്, കിറ്റികോ, സ്‌പോര്‍ട്‌സ് സ്‌റ്റേഷന്‍ തുടങ്ങിയ എല്ലാ മുന്‍നിര സ്‌റ്റോറുകളിലും എപില്‍ ഉല്പന്നങ്ങള്‍ ലഭിക്കും.
ക്രിക്കറ്റ്, ഇന്ത്യയെ സംബന്ധിച്ചിടത്തോളം കേവലം ഒരു കായിക വിനോദം മാത്രമല്ല, ഒരു വികാരമാണെന്ന് എംപിഎല്‍ സ്‌പോര്‍ട്‌സ് തലവന്‍ ശോഭിത് ഗുപ്ത പറഞ്ഞു