സ്‌മൃതി ഫാഷൻ സ്റ്റൈലിന്‍റെ ആഭിമുഖ്യത്തിൽ ഫാഷൻ ഡിസൈനറായ സ്‌മൃതി സൈമൺ ദീപാവലിയോടനുബന്ധിച്ച് സംഘടിപ്പിച്ച ഫോട്ടോഷൂട്ട് വര്‍ണാഭമായി...

New Update

publive-image

ദീപാവലി കേരളത്തിൽ അത്ര പ്രാധാന്യമുള്ള ഒരു ആഘോഷമല്ല എങ്കിലും ഉത്തരേന്ത്യക്കാർക്ക് ഒഴിച്ചുകൂടാനാവാത്ത വലിയ ഉത്സവമാണ്. വടക്കൻ സംസ്ഥാനങ്ങളിൽ ദീപാവലിയോടനുബന്ധിച്ച് സ്ത്രീജനങ്ങളുടെ വസ്ത്രധാരണ രീതിയിൽ പോലും ആഭരണങ്ങളുടെയും നിറങ്ങളുടെയും ധാരാളിത്തം കാണാം. വർണ്ണ പ്രഭയിൽ അലങ്കൃത മായ യുവതികൾ, അന്ധകാരത്തെ അകറ്റി ലോകത്തെ വെളിച്ചെതക്കു നയിക്കാൻ പ്രേരിപ്പിക്കുന്ന, ദീപാവലിയുടെ മഹിമ വിളിച്ചോതുന്നു.

Advertisment

publive-image

സ്‌മൃതി ഫാഷൻ സ്റ്റൈലിന്‍റെ ആഭിമുഖ്യത്തിൽ ഫാഷൻ ഡിസൈനറായ സ്‌മൃതി സൈമൺ ദീപാവലിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഫോട്ടോഷൂട്ടിൽ തനത് നോർത്ത് ഇന്ത്യൻ വസ്ത്രങ്ങൾ അണിഞ്ഞത് ചലച്ചിത്ര താരങ്ങളായ ശ്രവണ, ഗായത്രി, ഐശ്വര്യ എന്നിവരാണ്.

publive-image

ഒട്ടേറെപ്പേർ ദിവസങ്ങളോളം പ്രയത്നച്ച് നിർമ്മിച്ചെടുത്ത ഈ വസ്ത്രങ്ങളെ അണിയിച്ചുഒരുകിയത് ത്സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ആയ അമരീഷ് സജീവൻനും മേക്കപ്പ് ആര്ടിസ്റ് ആയ സൗമ്യ ഘോഷുമാണ്. അഭരണ ശ്രണി ഒരുക്കിയത് പ്രീതി പറക്കാട്ട് അയിരുന്നു.

publive-image

ദൃശ്യഭംഗി ചോരാതെ ദൃശ്യങ്ങൾ പകർത്തിയത് അഭിഷേക് സി ജയപ്രകാശും ബബിത ബേബിയും ചേർന്നാണ്. കോവിഡ് നിയന്ത്രണങ്ങൾ പതിയെ കുറയുന്ന സാഹചര്യത്തിൽ കലയെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകൾക്ക് വീണ്ടും ഒത്തുകൂടാനുള്ള അവസരമായി ഈ ദീപാവലി ഫോട്ടോഷൂട്ട് മാറുമ്പോൾ മഹാമാരി എന്ന അന്ധകാരത്തെ ഇല്ലാതാക്കി വീണ്ടും വെളിച്ചത്തിലേക്ക് സഞ്ചരിക്കാം എന്ന സൂചനയും ഇവർ നൽകുന്നു.

Advertisment