ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് സെലക്ഷന്‍ ട്രയല്‍സ് നവംബര്‍ 14, 15, 16 തീയതികളില്‍

New Update

publive-image

ഹരിയാനയില്‍ വെച്ച് നടക്കുന്ന 4-മത് യൂത്ത് ഗെയിംസില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന 18 വയസ്സില്‍ താഴെ (2003 ജനുവരി 1 നു ശേഷം ജനിച്ചവര്‍) പ്രായമുള്ള കുട്ടികള്‍ ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, വിദ്യഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍/കോളേജ് ബോണഫൈഡ് സര്‍ട്ടിഫിക്കറ്റ്, പ്രസ്തുത കായികയിനത്തിലെ മികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മൂന്ന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍, 72 മണിക്കൂറിനകം എടുത്തിട്ടുള്ള കോവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് (ആര്‍.റ്റി.പി.സി.ആര്‍) എന്നിവ സഹിതം താഴെപ്പറയുന്ന സ്ഥലങ്ങളില്‍ എത്തിച്ചേരേണ്ടതാണ്.

Advertisment

ഫുട്ബോള്‍ (ആണ്‍കുട്ടികള്‍) നവംബര്‍ 14 ന് രാവിലെ 10 മണിക്ക് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലും, ബാസ്‌ക്കറ്റ്ബോള്‍ (ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍) നവംബര്‍ 15 ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലും, വോളീബോള്‍ (പെണ്‍കുട്ടികള്‍) നവംബര്‍ 16 ന് രാവിലെ 10 മണിക്ക് കോഴിക്കോട് വി.കെ.കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 04862 - 232499.

Advertisment