/sathyam/media/post_attachments/sm46SAM7rrQcJtqqVmlR.jpg)
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി കാലത്തും തുടർച്ചായായി നടത്തുന്ന കേരള പോലീസിന്റെ നേതൃത്വത്തിലുള്ള സൈബർ സുരക്ഷാ രംഗത്ത് നടത്തി വരുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ കോൺഫറൻസായ കൊക്കൂൺ 14 മത് എഡിഷൻ ചരിത്രം സൃഷ്ടിച്ച് അവസാനിച്ചു. ചരിത്രത്തിൽ ആദ്യമായി 16,000 പേർ പങ്കെടുത്ത പതിപ്പെന്ന പ്രത്യേകയും 2021 ലെ എഡിഷൻ സ്വന്തമാക്കി.
കോവിഡ് കാലഘട്ടത്തിൽ ഓഫ് ലൈൻ കോൺഫറൻസിന് അനുകൂല സാഹചര്യമില്ലാത്തതിനെ തുടർന്ന് കഴിഞ്ഞ വർഷം നടത്തിയ കോൺഫറൺസിൽ 7100 ഡെലിഗേറ്റുകളായിരുന്നു ഓൺലൈൻ വഴി പങ്കെടുത്തത്. എന്നാൽ ഇത്തവണ കൂടുതൽ പുതുമയോടെ തന്നെ വെർച്വൽ കോൺഫറൺസിൽ നടത്തിയപ്പോൾ പങ്കെടുത്തവരുടെ എണ്ണം 16000 ത്തിലധികമായി. കോൺഫറൺസിന്റെ ഉദ്ഘാടന സമയത്ത് തന്നെ 10000ലധികം പേർ കോൺഫറൻസ് വീക്ഷിക്കാൻ തത്സമയം ഓൺലൈനിൽ എത്തിയിരുന്നു.
വെർച്വൽ ഫ്ലാറ്റ്ഫോമിൽ ആയിട്ട് പോലും നേരിട്ട് ഒരു കോൺഫറൻസിൽ നേരിട്ട് പങ്കെടുക്കുന്ന പ്രതീതിയാണ് ലഭിച്ചതെന്നാണ് ഡെലിഗേറ്റുകൾ പങ്ക് വെച്ചത്. ഓൺലൈനിൽ കയറുമ്പോൾ തന്നെ ഒരു വലിയ ഹോട്ടലിലെ ലോഞ്ചിന്റെ പ്രതീതിയും റിസപ്ക്ഷനും, സെക്ഷനുകൾ നടക്കുന്ന നാല് ഹാളുകളും, എക്സിബിഷൻ ഹാളിന്റേയും പ്രവേശന കവാടവുമൊക്കെ വലിയ കൗതുകമാണ് ഡെലിഗേറ്റ്സുകളിൽ ഉയർത്തിയത്.
അവരവരുടെ അഭിരുചിക്കനുസൃതയായുള്ള സെക്ഷനുകളിൽ ലളിതമായി പ്രവേശിക്കാനും, അവിടെ നിന്നും ഇഷ്ടമുള്ള ഹാളുകളിലേക്ക് യഥേഷ്ടം വേഗത്തിൽ മാറുവാനും, തടസങ്ങൾ ഇല്ലാതെ സെക്ഷനുകളിൽ പങ്കെടുക്കാനും കഴിഞ്ഞതായും ഡെലിഗേറ്റ്സുകൾ അഭിപ്രായപ്പെട്ടു.
95 പേരാണ് വിവിധ വിഷയത്തിൽ രണ്ട് ദിവസങ്ങളിൽ വിവിധ സൈബർ വിഷയങ്ങളെക്കുറിച്ച് പ്രതിപാദിച്ചത്.
യുഎഇ ഗവൺമെന്റിലെ സൈബർ സെക്യൂരിറ്റി തലവൻ ഡോ. മുഹമ്മദ് ആൽ കുവൈറ്റി, യുഎഇയിലെ റോയൽ ഓഫീസ് ഒഫ് ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസൽ ആൽ ഖസ്മിയുടെ ചെയർമാൻ എച്ച്ഇ. തോമസ് സലേഖി, ഐഎസ്ആർഒ ചെയർമാൻ ഡോ. കെ.ശിവൻ, ടെക്മഹേന്ദ്രയുടെ എംഡി ആന്റ് സിഇഒ സി.പി. ഗുർനാനി ഉൾപ്പെടെ ആറ് മുഖ്യപ്രഭാഷകരും കൊക്കൂണിൽ പങ്കെടുത്തു.
85 പേർ കോൺഫറൺസിലും, 10 പേർ വർക്ക്ഷോപ്പിലുമാണ് പങ്കെടുത്ത് വിവിധ വിഷയങ്ങൾ അവതരിപ്പിച്ചത്. നാല് ട്രാക്കുകളിലായി 65 ഓളം സെക്ഷനുകളും നടന്നതായി എഡിജിപിയും, കൊക്കൂൺ പതിനാലാം എഡിഷൻ വൈസ് ചെയർമാനുമായ മനോജ് എബ്രഹാം ഐപിഎസ് അറിയിച്ചു.