ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി ആവിഷ്കരിച്ച കാരുണ്യസ്പർശം സാന്ത്വന പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം നിര്‍വഹിച്ചു

New Update

publive-image

പയ്യന്നൂര്‍: ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി ആവിഷ്കരിച്ച കാരുണ്യസ്പർശം സാന്ത്വന പദ്ധതിയുടെ രണ്ടാം ഘട്ടം പയ്യന്നൂർ, പിലാത്തറയിൽ പ്രവർത്തിച്ചു വരുന്ന ഹോപ്പ് ചരിറ്റബിൾ ട്രസ്റ്റിൽ വച്ച് കെപിസിസി അംഗം എം.പി ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്തു.

Advertisment

കടന്നപ്പള്ളി പാണപ്പുഴ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുമായി സഹകരിച്ചുകൊണ്ട് നടത്തിയ പ്രസ്തുത പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് കെ.പി ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ: ബ്രിജേഷ്കുമാർ, എൻ.വി.രാധാകൃഷ്ണൻ, കെ.പി.ജയചന്ദ്രൻ, പി.പി.രാജീവൻ, കെ.രവീന്ദ്രൻ, പി.കെ.രമേശൻ, ഇ.ടി.വേണുഗോപാൽ, അശ്വിൻ തുടങ്ങിയവർ സംസാരിച്ചു.

Advertisment