Advertisment

2021-ലെ ഓയോയുടെ മിഡ് സീസൺ ഗ്ലോബൽ ഹോളിഡേ ട്രെൻഡാകുന്നു...

New Update

publive-image

Advertisment

യാത്രകൾ വലിയ രീതിയിൽ വീണ്ടും ആരംഭിച്ചതോടെ കഴിഞ്ഞ രണ്ട് വർഷമായി നഷ്ടപ്പെട്ട അവധികൾ തിരിച്ചുപിടിക്കാനുള്ള ആവേശത്തിലാണ് ഉപഭോക്താക്കൾ. ലോകമെമ്പാടും വാക്സിനേഷൻ കവറേജ് കുത്തനെ വർദ്ധിപ്പിച്ചതോടൊപ്പം എല്ലാ മേഖലകളിലുമുള്ള നിയന്ത്രണങ്ങളിൽ അയവ് വരുത്തിയതോടെ യാത്രകൾ നടത്തുന്നതിന്റെ ആവേശത്തിലാണ് ആളുകൾ.

പ്രത്യേകിച്ച് ഇന്ത്യ, യുഎസ്, യുകെ, യൂറോപ്പ് എന്നിവിടങ്ങളിലെ അവധി ദിവസങ്ങളിലും നീണ്ട വാരാന്ത്യങ്ങളിലും. ഓയോയുടെ ബുക്കിംഗ് വിശകലനം അനുസരിച്ച് ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾ കൂടുതലായും അടുത്തുള്ള ഡെസ്റ്റിനേഷനുകൾ തിരഞ്ഞെടുക്കുകയും പ്ലാൻ ചെയ്ത യാത്രകളിൽ അവസാന നിമിഷം ബുക്കിംഗ് നടത്തുന്നതായും കണ്ടെത്തി.

യൂറോപ്പിലുടനീളം വേനൽക്കാല യാത്രകൾക്കുള്ള ഡിമാൻഡിൽ ഏറ്റവും ഉയർന്ന വർദ്ധനവാണ് ഉണ്ടായത്. അതേസമയം 2021 സെപ്തംബർ 4 മുതൽ 6 വരെയുള്ള നീണ്ട ലേബർ ഡേ വാരാന്ത്യത്തിലാണ് അമേരിക്കക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്തത്. ഇന്ത്യയിൽ ഗാന്ധി ജയന്തി, ദസറ എന്നിവയുടെ നീണ്ട വാരാന്ത്യങ്ങളാണ് 2021-ലെ യാത്രക്കാരുടെ ഏറ്റവും

ഇഷ്ടപ്പെട്ട അവധി ദിവസങ്ങളായി കണ്ടെത്തിയത്.

Advertisment