Advertisment

എച്ച്ഡിഎഫ്‌സി ബാങ്കുമായി ചേർന്ന് കോ-ബ്രാൻഡഡ് ക്രെഡിറ്റ് ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്കാർഡുകൾ നൽകുന്നു

New Update

publive-image

Advertisment

ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്കുമായ് ചേർന്ന് പുതിയ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ

അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.

ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ഉപഭോക്താക്കൾക്ക് ബാങ്കിംഗ് ഇക്കോസിസ്റ്റത്തിന്റെ

സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് ക്രെഡിറ്റ് കാർഡുകൾ ലഭ്യമാക്കുന്നതാണ്. ഇക്വിറ്റാസിന്റെ ഉപഭോക്താക്കൾക്ക് ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങൾ പ്രാപ്തമാക്കുന്നതിന് ഇന്ത്യയിലെ മുൻനിര ക്രെഡിറ്റ് കാർഡ് വിതരണക്കാരും ഉപഭോക്തൃ സേവനത്തിൽ മികച്ചതുമായ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ശക്തിയാണ് ഈ പാർട്ണർഷിപ്പിലൂടെ പ്രയോജനപ്പെടുന്നത്.

ക്രെഡിറ്റ് കാർഡ് രണ്ട് വിഭാഗങ്ങളിലായി ലഭിക്കും. 25,000/- രൂപ മുതൽ 2,00,000/- രൂപ വരെ ക്രെഡിറ്റ് ലിമിറ്റുള്ള ‘എക്‌സൈറ്റ് ക്രെഡിറ്റ് കാർഡ്’ ആണ് ആദ്യ വിഭാഗം, രണ്ടാമത്തെ വിഭാഗമായ ‘എലഗൻസ് ക്രെഡിറ്റ് കാർഡ്’ 2,00,000/- രൂപയ്ക്ക് മുകളിൽ ക്രെഡിറ്റ് നൽകുന്നു.

ഈ സഹകരണത്തിലൂടെ ഇഎസ്എഫ്ബിക്ക് മറ്റൊരു നേട്ടം കൂടി ലഭിക്കുന്നു. സേവിംഗ്‌സ്

അക്കൗണ്ടിന്റെ ആനുകൂല്യങ്ങൾ ആസ്വദിക്കുന്നതിനൊപ്പം പ്രതിഫലം ലഭിക്കുന്നതിന് ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കൾക്ക് ഈ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് മൂല്യവത്തായ ഒന്നാണ്.

എല്ലാ ഉപഭോക്താക്കൾക്കും രണ്ട് വിഭാഗങ്ങളും വളരെയധികം മൂല്യവത്തായ റിവാർഡ് പ്രോഗ്രാമുകൾ നൽകുന്നു. ഓരോ 150 രൂപ ചെലവഴിക്കുമ്പോഴും ‘എലഗൻസ് ക്രെഡിറ്റ് കാർഡ്’ രണ്ട് റിവാർഡ് പോയിന്റുകൾ നൽകുന്നു. ഫ്ലൈറ്റ്, ഹോട്ടൽ എന്നീ ചെലവുകൾക്ക് 2 മടങ്ങും പലചരക്ക്, സൂപ്പർമാർക്കറ്റ്, ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകൾ എന്നിവയിൽ 5 മടങ്ങും റിവാർഡ് പോയിന്റുകൾ നൽകുന്നു.

പ്രതിമാസം 50,000/- രൂപയിൽ കൂടുതൽ ചെലവഴിക്കുന്ന ഒരാൾക്ക് 1500 ബോണസ് റിവാർഡ് പോയിന്റുകളും, വാർഷിക ചെലവ് 5 ലക്ഷം രൂപ കവിഞ്ഞാൽ 10000 ബോണസ് റിവാർഡ് പോയിന്റുകളും ലഭിക്കുന്നു.

പുതിയ ഉപഭോക്താക്കൾ 90 ദിവസത്തിനുള്ളിൽ 50,000/- രൂപയിൽ കൂടുതൽ ചെലവഴിക്കുകയാണെങ്കിൽ ജോയിനിംഗ് ഫീസിൽ കാർഡ് ഇളവ് നൽകുന്നു.

അതുപോലെ 'എക്‌സൈറ്റ് ക്രെഡിറ്റ് കാർഡിന്റെ' പ്രധാന റിവാർഡ് പ്രോഗ്രാമിലൂടെ ഓരോ 150/- രൂപ ചിലവാക്കുമ്പോഴും 2 റിവാർഡ് പോയിന്റുകളും ഇന്ധനം, പലചരക്ക് എന്നീ ചെലവുകൾക്ക് 3 മടങ്ങ് റിവാർഡ് പോയിന്റുകളും നൽകികൊണ്ട് നിരവധി ആനുകൂല്യങ്ങളും ഈ

കാർഡ് ലഭ്യമാക്കുന്നു.

ഒരു മാസം 20,000/- രൂപയിൽ കൂടുതൽ ചെലവഴിച്ചാൽ 500 ബോണസ് റിവാർഡ് പോയിന്റുകളും, ഒരു വർഷം 1,80,000/- രൂപയിൽ കൂടുതൽ ചെലവഴിച്ചാൽ 2500 ബോണസ് റിവാർഡ് പോയിന്റുകളും ലഭിക്കുന്നു. 1,00,000/- രൂപയിൽ കൂടുതൽ ചെലവഴിച്ചാൽ വാർഷിക

ഫീസിൽ ഇളവുമുണ്ട്.

പുതിയ ഉപഭോക്താക്കൾ 90 ദിവസത്തിനുള്ളിൽ 20,000/- രൂപയിൽ കൂടുതൽ ചെലവഴിക്കുകയാണെങ്കിൽ ജോയിനിംഗ് ഫീസിൽ കാർഡ് ഇളവ് നൽകുന്നു.

Advertisment