വാഗമണ്ണില്‍ ഷൂട്ടിംഗിന് എത്തിയാല്‍ സ്ഥിരമായി കയറാറുള്ള ഹോട്ടലില്‍നിന്നും ഭക്ഷണം കഴിച്ചതിന്റെ അനുഭവം ഫേസ്ബുക്കില്‍ പങ്കുവച്ച് നടന്‍ ജയസൂര്യ

New Update

publive-image

Advertisment

വാഗമണ്ണില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിന് എത്തിയതായിരുന്നു ജയസൂര്യ. വാഗമണ്ണില്‍ ഷൂട്ടിംഗിന് എത്തിയാല്‍ സ്ഥിരമായി കയറാറുള്ള ചെറിയ ഹോട്ടല്‍, അവിടുന്നു ഭക്ഷണം കഴിച്ചതിന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് താരം.

"ഇവിടുത്തെ കൊച്ചിന് സ്‌കൂളില്‍ കൊണ്ടുപോകാന്‍ ഉണ്ടാക്കിയതാ. കുറച്ച്‌ മോനും കഴിച്ചോ" എന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തിനൊപ്പം ജയസൂര്യ കുറിച്ചത്. വാഗമണ്ണില്‍ ചിത്രീകരണത്തിനായി പോകുമ്പോള്‍ പതിവായി കയറാറുള്ള കടയുടെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ഒരു ദിവസം രാവിലെ പ്രഭാതഭക്ഷണത്തിനുവേണ്ടി ഹോട്ടലില്‍ കയറിയപ്പോള്‍ 'എന്നാ ഉണ്ടടാ ഉവ്വേ' എന്ന് ചോദിച്ച്‌ കോട്ടയം ശൈലിയില്‍ ജയസൂര്യയെ സ്വീകരിച്ചിരുത്തിയ അമ്മ ഇഡ്‌ലിയും  സാമ്പാറും വിളമ്പി. അതിനൊപ്പം വീട്ടിലെ ആവശ്യത്തിനായി വച്ച ബീഫ് കറിയും അവര്‍ ജയസൂര്യയ്ക്കു വിളമ്പിയിരുന്നു. അമ്മയുടെ കൊച്ചുമക്കളെയും തനിക്കൊപ്പമിരുത്തി ഭക്ഷണം കഴിപ്പിച്ച ശേഷമാണ് താരം മടങ്ങിയത്.

നവാഗതനായ അഭിജിത്ത് സംവിധാനം ചെയ്യുന്ന 'ജോണ്‍ ലൂതറി'ന്റെ ചിത്രീകരണത്തിനായാണ് ജയൂസര്യ വാഗമണ്ണില്‍ എത്തിയത്. ആത്മീയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്ബോല്‍, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍, ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisment