Advertisment

എ. വെങ്കിടാചലം പുരസ്കാര സമർപ്പണം നവംബര്‍ 29 ന്

New Update

publive-image

ഐഎൻടിയുസി ജില്ലാ കമ്മിറ്റിയും ടൈറ്റാനിയം പ്രോഡക്ട്സ് ലേബർ യൂണിയനും സംയുക്തമായി ഏർപ്പെടുത്തിയിട്ടുള്ള അഞ്ചാമത് എ വെങ്കടാചലം പുരസ്കാരം തിങ്കളാഴ്ച 3.00 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പാലക്കാട് ജില്ലയിലെ മുൻ കൊല്ലങ്കോട് എംഎൽഎ കെ.എ ചന്ദ്രന്  സമർപ്പിക്കും.

പി.സി വിഷ്ണുനാഥ് എംഎൽഎ, ഐഎൻടിയുസി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ, ഡിസിസി പ്രസിഡൻറ് പാലോട് രവി, സിഐടിയു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ, എഐടിയുസി സംസ്ഥാന സെക്രട്ടറി  കെ.പി ശങ്കരദാസ്, തമ്പി കണ്ണാടൻ, പത്മിനി തോമസ് തുടങ്ങിയവർ പങ്കെടുക്കും. ഐഎൻടിയുസി ജില്ലാ പ്രസിഡൻറ് വി.ആർ പ്രതാപൻ അദ്ധ്യക്ഷത വഹിക്കും.

Advertisment