വിദ്യാഭ്യാസ മേഖലയിൽ എൻസിഡിസി പ്രചോദനമാകുമെന്ന് സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഹിഷാം അബ്ദുൽ വഹാബ്

New Update

publive-image

ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ 'അർഹിക്കുന്നവർക്ക് പഠനത്തിനൊപ്പം ജോലി' എന്ന പദ്ധതിയുടെ അഞ്ചാം ബാച്ചിന്റെ ഉദ്ഘാടനമാണ് പ്രശസ്ത സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഹിഷാം അബ്ദുൽ വഹാബ് ഇന്ന് രാവിലെ 11 മണിക്ക് നിർവഹിച്ചത്.

Advertisment

സുധ മേനോൻ (എൻസിഡിസി ഫാക്കൾട്ടി, പാലക്കാട്‌ ) ആധ്യക്ഷത വഹിച്ച പരിപാടിയിൽ ഡോ : ശ്രുതി ഗണേഷ് (ചീഫ് പ്രോഗ്രാം കോർഡിനേറ്റർ, എൻസിഡിസി) സ്വാഗതമർപ്പിച്ച് സംസാരിച്ചു. ബാബാ അലക്സാണ്ടർ (മാസ്റ്റർ ട്രെയിനർ, എൻസിഡിസി) മുഖ്യപ്രഭാഷണം നടത്തിയ പരിപാടിയിൽ ഷക്കില വഹാബ് (ഇന്റെർണൽ ഗൈഡൻസ് സെൽ കോർഡിനേറ്റർ ) ആശംസകൾ അറിയിച്ചു.

വിദ്യാഭ്യാസ മേഖലയിൽ ഇങ്ങനെ ഒരു തുടക്കം മറ്റുള്ളവർക്ക് പ്രചോദനമാകുമെന്നും പുതിയ ബാച്ചിന് ആശംസകൾ അറിയിച്ചുമാണ് ഹിഷാം ഉദ്ഘാടാനം നിർവഹിച്ചത്. ഒരു മണിക്കൂർ നീണ്ടുനിന്ന യോഗം കലാപരിപാടികളോടെ സമാപിച്ചു. എല്ലാ മാസവും ഇരുപതാം തീയ്യതി വരെയാണ് പുതിയ ബാച്ചിലേക്ക് അപേക്ഷകൾ സ്വീകരിക്കുക.

അദ്ധ്യാപനത്തിനുള്ള സർട്ടിഫിക്കറ്റ് കോഴ്സ്, ഡിപ്ലോമ കോഴ്സ്, പിജി ഡിപ്ലോമ കോഴ്സ് എന്നിവയും ടി ടി സി കഴിഞ്ഞവർക്കുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്സുകളമാണ് പ്രധാനമായും നൽകുന്നത്. ഇതോടൊപ്പം സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 9846808283. വെബ്സൈറ്റ് : https://ncdconline.org/

Advertisment