ഭാവി സാങ്കേതികതയ്ക്കുള്ള സാംസങിന്‍റെ വമ്പന്‍ പദ്ധതികൾ; ആര്‍ & ഡി സെന്‍ററുകൾക്കു വേണ്ടി 1000 എഞ്ചിനീയർമാരെ നിയമിക്കുക ലക്ഷ്യം

New Update

publive-image

സാംസങ് ഈ നിയമന സീസണിൽ രാജ്യത്തെ അതിന്റെ മൂന്ന് ആര്‍ & ഡി സെന്ററുകൾക്കു വേണ്ടി ഇന്ത്യയിൽ 1,000 ലധികം എഞ്ചിനീയർമാരെ നിയമിക്കാൻ പദ്ധതിയിടുന്നു. ഈ യുവ എഞ്ചിനീയർമാർ ആർട്ടിഫിഷൽ ഇന്റലിജൻസ്, മെഷീൻ ലർനിങ്, ഐഒടി, ഡീപ് ലർനിങ്, നെറ്റ്വർക്സ്, ഇമേജ് പ്രാസെസിംഗ്, ക്ലൌഡ്, ഡേറ്റാ അനാലിസിസ്, ഓൺഡിവൈസ് എഐ അതുപോലെ തന്നെ ക്യാമറ ടെക്നോളജികൾ എന്നിവ പോലുള്ള അത്യാധുനിക ഡൊമൈനുകളിൽ പണിയെടുക്കും.

Advertisment

ബെംഗളൂരു, നോയിഡ, ഡൽഹി എന്നിവിടങ്ങളിലെ അതിന്റെ മൂന്ന് ആര്‍ & ഡി സെന്ററുകൾക്കു വേണ്ടി ഡൽഹി, കാൻപുർ, മുംബൈ, മദ്രാസ്, ഗുവാഹട്ടി, ഖഡഗ്പുർ, ബിഎച്ച്യു, റൂർക്കി കൂടാതെ മറ്റ് പുതിയ ഐഐടികൾ ഉൾപ്പെടെ ഐഐടി കാംപസുകളിൽ നിന്നായി ഏകദേശം 260 എഞ്ചിനീയർമാരെ സാംസംഗ് നിയമിക്കും. ബാക്കിയുള്ളവർ ബിഐടിഎസ് പിലാനി, ഐഐഐടികള്‍, എന്‍ഐടികള്‍ തുടങ്ങിയവ പോലുള്ള മറ്റ് മുൻനിര എഞ്ചിനീയറിംഗ് കോളജുകളിൽ നിന്നായിരിക്കും.

സാംസംഗ് ഇന്ത്യാ നിർദ്ദിഷ്ട വെല്ലുവിളികളിൽ നൂതനത്വമുള്ള പരിഹാരങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള പരിശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനു വേണ്ടി കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിംഗ്, ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ഉൾപ്പെടെയുള്ള ബഹുമുഖ ശാഖകളിൽ നിന്നു വിദ്യാർത്ഥികളെ നിയമിക്കാനാണ് ഉദ്ദേശിക്കുന്നത്.

Advertisment