കേരള പ്രദേശ് ഗാന്ധി സെൻ്റർ ഏർപ്പെടുത്തിയ 2021 ലെ കെ കരുണാകരൻ പുരസ്കാരം കെ സുധാകരൻ എംപിക്ക്

New Update

publive-image

പാലക്കാട്: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് ദേശീയ നേതാവുമായിരുന്ന അന്തരിച്ച കെ.കരുണാകരൻ്റെ സ്മരണാർത്ഥം കേരള പ്രദേശ് ഗാന്ധി സെൻ്റർ ഏർപ്പെടുത്തിയ 2021 ലെ കെ.കരുണാകരൻ പുരസ്കാരം കെ.സുധാകരൻ എം.പി.ക്ക്.

Advertisment

രാഷ്ട്രീയ- സാമൂഹ്യ-പൊതുപ്രവർത്തന രംഗത്ത് ശക്തമായ പ്രവർത്തനത്തിലൂടെ എംഎൽഎ, എംപി, മന്ത്രി എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് അവാർഡ്.

2022 ജനുവരി 23 ന് ആലപ്പുഴയിൽ വെച്ച് നടക്കുന്ന ഗാന്ധി സെൻ്ററിൻ്റെ 16-ാം വാർഷിക സമ്മേളനത്തിൽ വെച്ച് പുരസ്ക്കാര സമർപ്പണം നടത്തുമെന്ന് ഭാരവാഹികളായ ആർ.സി മധു, കടക്കുളം രാധാകൃഷ്ണൻ, ചിത്രാലയ ഹരി, സജീവൻ മലമ്പുഴ എന്നിവർ അറിയിച്ചു.

Advertisment