ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സ് ഐപിഒയ്ക്ക് ഒരുങ്ങുന്നു; ലക്ഷ്യമിടുന്നത് 765 കോടി രൂപ

New Update

publive-image

കൊച്ചി: കേരളം ആസ്ഥാനമായ മുന്‍നിര ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറായ ഏഷ്യനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സ് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നു. ഇതിനായുള്ള കരട് രേഖ സെബിയില്‍ സമര്‍പ്പിച്ചു.

Advertisment

ഓഹരി വില്‍പ്പനയിലൂടെ 765 കോടി രൂപ സമാഹരിക്കാനാണ് ഏഷ്യനെറ്റ് ലക്ഷ്യമിടുന്നത്. ഇതില്‍ 300 കോടി രൂപ പുതിയ ഓഹരികളുടെ വില്‍പ്പനയിലൂടേയും 464 കോടി രൂപ ഹാത്ത്‌വെ ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരില്‍ വില്‍പ്പന നടത്തിയുമാണെന്ന് സെബിയില്‍ സമര്‍പ്പിച്ച രേഖയില്‍ പറയുന്നു.

പുതിയ ഓഹരികളുടെ വില്‍പ്പനയിലൂടെ സമാഹരിക്കുന്ന തുകയില്‍ 160 കോടി രൂപ വായ്പാ തിരിച്ചടവുകള്‍ക്കും 75.04 കോടി രൂപ പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും മറ്റ് കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കുമായി കമ്പനി ചെലവിടും. കേരളത്തില്‍ 19 ശതമാനം വിപണി വിഹിതമുള്ള ഏഷ്യാനെറ്റിന്റെ വാര്‍ഷിക വരുമാനം 2021 സാമ്പത്തിക വര്‍ഷം 13 ശതമാനം വര്‍ധിച്ച് 510.07 കോടി രൂപയായിരുന്നു. 31.03 കോടി രൂപയായിരുന്നു ലാഭം.

Advertisment