New Update
/sathyam/media/post_attachments/1p43P1HIN7p7Da4oJjYh.jpg)
കൊച്ചി: കാറ്റമരന്‍റെയും ആമസോണിന്‍റെയും സംയുക്ത സംരംഭമായ പ്രിയോണ്‍ ബിസിനസ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിനെ ആവശ്യമായ റെഗുലേറ്ററി അംഗീകാരങ്ങള്‍ക്ക് വിധേയമായി ആമസോണ്‍ ഏറ്റെടുക്കും.
Advertisment
2022 മെയ് മാസം എന്ന കാലാവധിക്ക് അപ്പുറം നിലവിലെ സംയുക്ത സംരംഭം തുടരേണ്ടതില്ലെന്ന തീരുമാനം പങ്കാളികള്‍ 2021 ആഗസ്റ്റ് 09-ന് പ്രഖ്യാപിച്ചിരുന്നു. ബാധകമായ നിയമങ്ങള്‍ക്ക് അനുസൃതമായി എല്ലാ ആസ്തികളും ബാധ്യതകളും ഉള്‍പ്പെടെയുള്ള പ്രിയോണിലെ കാറ്റമരന്‍റെ ഓഹരി ആമസോണ്‍ ഏറ്റെടുക്കും.
സംയുക്ത സംരംഭത്തിന്‍റെ ബിസിനസുകള്‍ നിലവിലെ മാനേജ്മെന്‍റിന്‍റെ നേതൃത്വത്തില്‍ തുടരും. റെഗുലേറ്ററി അംഗീകാരങ്ങള്‍ ലഭിച്ചാല്‍, ബാധകമായ നിയമങ്ങള്‍ക്ക് അനുസൃതമായി ഇടപാട് പൂര്‍ത്തിയാക്കാന്‍ പ്രിയോണ്‍ & ക്ലൗഡ്ടെയില്‍ ബോര്‍ഡ് നടപടികള്‍ കൈക്കൊള്ളും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us