/sathyam/media/post_attachments/nYcONYIWGa3JyuFYbhTb.jpg)
കൊച്ചി: ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിയെ അടുത്ത പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടി ദേശവ്യാപകമായി സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന കാള്‍ ദീദി സേവ് ഇന്ത്യ ക്യാമ്പയിന്‍ കേരളത്തിലും.
ഇതിന്റെ ഭാഗമായി ദീദി വരും ദുരിതം മാറും എന്ന മുദ്രാവാക്യവുമായി പതിനഞ്ച് പോഷക സംഘടനകളാണ് നിലവില്‍ വരുന്നത്. ഈ മാസം 28ന് തിരുവനന്തപുരത്ത് ചേരുന്ന യോഗത്തില്‍ പോഷക സംഘടനാ കൂട്ടായ്മകളുടെ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിക്കും.
യുവജന, മഹിള, അതിഥി തൊഴിലാളി, ട്രാന്‍സ് പേഴ്സണ്‍സ്, കര്‍ഷക, ദളിത്, ആദിവാസി, ഭിന്നശേഷി, മത്സ്യത്തൊഴിലാളി, കായിക, അഭിഭാഷക, പ്രവാസി, കല-സ്‌കാരിക, പ്രൊഫഷണല്‍സ്, തൊഴിലാളി കൂട്ടായ്മകളാണ് ക്യാമ്പയിന്‍ വിപുലപ്പെടുത്താന്‍ ആദ്യ ഘട്ടത്തില്‍ നിലവില്‍ വരിക.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ അസംതൃപ്തരെ ഉള്‍പ്പെടുത്തിക്കൊണ്ട് പതിനാല് ജില്ലകളിലും കമ്മിറ്റികള്‍ രൂപീകരിച്ചു കൊണ്ടിരിക്കുകയാണ്. ഗോവ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെത്തുന്ന മമത ബാനര്‍ജി ഉള്‍പ്പടെയുള്ള അഖിലേന്ത്യാ നേതാക്കള്‍ പങ്കെടുക്കുന്ന മഹാസമ്മേളനത്തില്‍ കേരള കമ്മിറ്റികളുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് കണ്‍വീനര്‍ സി ജി ഉണ്ണി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us