വിവരാവകാശനിയമം ലംഘിച്ച പോലീസ് ഉദ്യോഗസ്ഥന് 25000 രൂപ പിഴ !

New Update

publive-image

വിവരാവകാശ നിയമം 2005 പ്രകാരം ഹർജിക്കാരൻ ആവശ്യപ്പെട്ട രേഖകളും വിവരങ്ങളും 2019 ൽ പുനലൂർ സബ് ഇൻസ്‌ പെക്ടർ (എസ്.പി.ഐ.ഒ) ആയിരുന്ന റ്റി.എസ് ശിവപ്രസാദ് (ഇപ്പോൾ എസ്.എച്ച്.ഒ, എഴുകോൺ, കൊല്ലം ജില്ല) നൽകാതിരിക്കുകയും തുടർന്നു നൽകിയ ഒന്നാം അപ്പീലും അവഗണിക്കപ്പെട്ടതിനാൽ സംസ്ഥാന വിവരാവകാശ കമ്മീഷന് സമർപ്പിച്ച രണ്ടാം അപ്പീലിൽ ഹർജിക്കാരനായ മുരളീധരൻപിള്ള (നിലാവ്, ആരംപുന്ന, ഇളമ്പൽ പി.ഓ, പുനലൂർ, കൊല്ലം ജില്ല) ഉന്നയിച്ച ആക്ഷേപങ്ങൾ പൂർണ്ണമായും വസ്തുതാപരമാണെന്ന് കണ്ടെത്തി എതിർകക്ഷിയായ റ്റി.എസ് ശിവപ്രസാദിന് (എസ്.എച്ച്.ഒ, എഴുകോൺ) 25000 രൂപ 2021 ഡിസംബര്‍ 13 ന് അന്തിമ ഉത്തരവിലൂടെ കമ്മീഷൻ പിഴ വിധിക്കുകയായിരുന്നു.

Advertisment

ഹർജിക്കാരനെ മനപ്പൂർവം അധിക്ഷേപിക്കാനും അവഹേളിക്കാനുമായി എസ്.പി.ഐ.ഒ ആയിരുന്ന റ്റി.എസ് ശിവപ്രസാദ്, കമ്മീഷൻ നിർദ്ദേശിച്ച വിവരങ്ങൾ പോലും ലഭ്യമാകാതെ, ഹർജിക്കാരൻ വാദിയായും പ്രതിയായും നിരവധി കേസുകളുണ്ടെന്നും അതിനാധാരമായി കളവായ കുറേ കേസ് നമ്പറുകളും ഹാജരാക്കി വിവരാവകാശ കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും പിന്നീട് അതിനുള്ള യാതൊരു തെളിവുകളും ഹാജരാക്കാതെയും കമ്മീഷനയച്ച കത്തുകൾക്ക് മറുപടി പോലും നൽകാതിരിക്കുകയും ചെയ്ത പ്രസ്തുത എസ്.പി.ഐ.ഒയുടെ നടപടിയെ അതിശക്തമായ ഭാഷയിലാണ് കമ്മീഷൻ ഉത്തരവിൽ വിമർശിച്ചിരിക്കുന്നത്.

"വിവരാവകാശനിയമത്തെയും കമ്മീഷനെയും അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് തുടർച്ചയായ നടപടിയാണെന്നതുകൊണ്ട് നിയമപാലകനായ ഈ ഉദ്യോഗസ്ഥൻ ഒരു ദാക്ഷിണ്യത്തിനും അർഹനല്ല" എന്നാണ് കമ്മീഷൻ നൽകിയ ഉത്തരവിൽ പ്രത്യേകം പറയുന്നത്.

പിഴ ഒടുക്കാൻ കക്ഷി തയ്യറാകുന്നില്ലെങ്കിൽ ശമ്പളത്തിൽ നിന്ന് പിടിക്കണമെന്നും ഇല്ലെങ്കിൽ ടിയാന്റെ സ്ഥാവരജംഗമ വസ്തുക്കൾ ജപ്തിചെയ്ത് തുക ഈടാക്കുമെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു. (അന്തിമ ഉത്തരവ് കാണുക)

publive-image

publive-image

നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന എല്ലാ ഉദ്യോഗസ്ഥർക്കും പ്രത്യേകിച്ച് നിയമപാലകർക്ക് ഈ ഉത്തരവ് ഒരു മുന്നറിയിപ്പാണ്. അധികാരത്തിന്റെ ഗർവ്വിൽ ജനത്തെ വട്ടം കറക്കുകയും വ്യാജക്കേസ് എടുക്കുകയും ചെയ്യുന്നവർ ഇനി ജാഗ്രത പുലർത്തേണ്ടത് ഇതോടെ അനിവാര്യതയായി മാറുകയാണ്.

വിവരാവകാശനിയമം 2005 നമ്മുടെ രാജ്യത്തെ ഓരോ പൗരന്റെയും അറിയാനുള്ള ഭരണഘടനാപരമായ അവകാശമാണ്. ഇന്ത്യൻ പാർലമെന്റിനും നിയമസഭകൾക്കും ലഭ്യമാകുന്ന എല്ലാ വിവരങ്ങളും ലഭിക്കാൻ നമ്മൾ ഓരോരുത്തർക്കും അവകാശമുണ്ട്. ഭരണരംഗത്തെയും ഉദ്യോഗസ്ഥതലത്തിലെയും അഴിമതിയും കെടുകാര്യസ്ഥതയും പുറത്തുകൊണ്ടുവരുന്നതിനും നീതിനിഷേധം തടയുന്നതിനും ഈ നിയമം വളരെ ഉപകാരപ്രദമാണ്.

വിവരാവകാശനിയമം 2005 അനുസരിച്ച് പോലീസ് സ്റ്റേഷൻ ഉൾപ്പെടെയുള്ള ഏത് ഓഫീ സിലും നേരിട്ടുപോയി നമ്മൾ ആവശ്യപ്പെട്ട രേഖകൾ പരിശോധിക്കാൻ ഹർജിക്കാരന് അവകാശമുണ്ടെന്ന വിവരം ഇന്നും പലർക്കുമറിയില്ല.

Advertisment