ബിജെപിയും കോൺഗ്രസും മതാധിഷ്ഠിത വ്യവസ്ഥതിയ്ക്കു വേണ്ടി അന്തർധാരയുണ്ടാക്കിയിരിക്കുകയാണെന്നും, കേരളത്തിലെ വികസന പ്രവർത്തനങ്ങളെ തുരങ്കം വെയ്ക്കാൻ അക്രമത്തിന് പ്രോത്സാഹനം നൽകുകയാണെന്നും സിപിഎം നേതാവ് ജി രതികുമാർ

New Update

publive-image

ബിജെപിയും കോൺഗ്രസും മതാധിഷ്ഠിത വ്യവസ്ഥതിയ്ക്കു വേണ്ടി അന്തർധാരയുണ്ടാക്കിയിരിക്കുകയാണെന്നും, കേരളത്തിലെ വികസന പ്രവർത്തനങ്ങളെ തുരങ്കം വെയ്ക്കാൻ അക്രമത്തിന് പ്രോത്സാഹനം നൽകുകയാണെന്നും സിപിഎം നേതാവ് ജി രതികുമാർ.

Advertisment

കെ.റെയിൽ പദ്ധതിയെ കോൺഗ്രസും ബിജെപിയും ഒരേ പ്ലാറ്റ്ഫോമില്‍ എതിർക്കുന്നതോടുകൂടി അവരുടെ യോജിപ്പിൻ്റെ യഥാർത്ഥ മുഖം മതനിരപേക്ഷകരായ ജനാധിപത്യ വിശ്വാസികൾ തിരച്ചിറയണമെന്നും രതികുമാർ പറഞ്ഞു.

സിപിഎം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെങ്ങമനാട് ജംഗഷനിൽ നടത്തിയ ബഹുജന കൂട്ടായ്മയുടെ പൊതു സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രതികുമാർ. കോശി ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. പിജി സജികുമാർ, പനമ്പിലാ തുളസി, താരാ സജികുമാർ, ഷീബാ മോൻ എന്നിവർ സംസാരിച്ചു

Advertisment