/sathyam/media/post_attachments/7sepZK26KNNNDYRm0xsn.jpg)
കൊച്ചി: ദേശായ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ വി.ആര്‍ ദേശായ് (വീരേന്ദ്രകുമാര്‍ ആര്‍ ദേശായ് - 69) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്.
മൂന്ന് പതിറ്റാണ്ടിലേറെ ആയി കേരളത്തില്‍ വേരുറപ്പിച്ച പേപ്പർ വ്യാപാരം, കെട്ടിട നിര്‍മ്മാണം, വിനോദ സ്ഥാപനങ്ങൾ എന്നിവയുടെ മേധാവിയാണ് വി.ആര്‍. ദേശായി. കേരളത്തിലെ പേപ്പറിന്റെയും ബോര്‍ഡുകളുടെയും വിതരണത്തില്‍ മുന്‍നിരയിലുള്ള കമ്പനിയിലൂടെ സംസ്ഥാനത്തെ ഏറ്റവും വലിയ ഇറക്കുമതിക്കാരന്‍ എന്ന ബഹുമതിയും അദ്ദേഹം നേടിയിട്ടുണ്ട്.
1952-ല്‍ ആരംഭിച്ച പേപ്പര്‍ കച്ചവടത്തോടെയാണ് ദേശായ് ഗ്രൂപ്പ് കേരളത്തില്‍ ഇടം നേടിയത്. വി.ആര്‍. ദേശായിയുടെ പിതാവ് രത്തിലാല്‍ എം. ദേശായി ആണ് ഇതിന് തുടക്കംകുറിച്ചത്. തുടര്‍ന്ന് അച്ഛന്റെ മരണശേഷമാണ് വി.ആര്‍. ദേശായി കുടുംബ ബിസിനസ് ഏറ്റെടുത്തത്. 1992-ലാണ് പി.ജി. ആന്റണിയുമായി ചേര്‍ന്ന് ദേശായി ഹോംസ് എന്ന കണ്‍സ്ട്രക്ഷന്‍ വിഭാഗം കൊച്ചി ആസ്ഥാനമായി ആരംഭിച്ചത്. തുടര്‍ന്ന് കേരളത്തില്‍ അഞ്ചിടങ്ങളിലായി ഈ ശൃഖംല വ്യാപിപ്പിക്കുകയും ചെയ്തു.
ഭാര്യ: പൂര്‍ണിമ വി. ദേശായ്. മക്കള്‍: സിദ്ദാര്‍ത്ഥ് വി. ദേശായ്, വൈശാലി വി. ദേശായ്. ഇന്ന് തമ്മനം മെയ് ഫസ്റ്റ് റോഡ് ഡി.ഡി. വില്ലേജ് പ്ലോട്ട് നമ്പര്‍ 19-ലെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിനായി എത്തിക്കുന്നതും തുടർന്ന് സംസ്‌കാരം മട്ടാഞ്ചേരി ഗുജറാത്തി മഹാജന്‍ സ്മശാനത്തില്‍ 3.00 മണിക്ക്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us