/sathyam/media/post_attachments/FxbvkPOiGMc0gOVRcleP.jpg)
കൊച്ചി: ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് നെറ്റ്ബാങ്കിങ് സുഗമമാക്കുന്നതിനായി മിന്‍കാസുപേയുമായി സഹകരിക്കുന്നു. ബയോമെട്രിക്ക് സാധുതയിലൂടെയാണ് ഇടപാടുകള്‍ നടത്തുക. നിലവിലെ ഇടപാടിനുള്ള സമയം 50-60 സെക്കന്‍ഡില്‍ നിന്നും 2-3 സെക്കന്‍ഡായി കുറയും. വിരലടയാളം, ഫേസ് ഐഡന്റിഫിക്കേഷന്‍ എന്നിവയിലൂടെയാണ് സാധുത കല്‍പ്പിക്കുന്നത്.
തടസമില്ലാത്ത പേയ്മെന്റ് സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് ആക്സിസ് ബാങ്ക് മിന്‍കാസുപേയുമായി സഹകരിക്കുന്നത്. യൂസര്‍നെയിം, പാസ്വേഡ്, ഒടിപി തുടങ്ങിയവയൊന്നും ഇല്ലാതെ ഫിംഗര്‍പ്രിന്റ്, ഫേസ് ഐഡി എന്നിവ ഉപയോഗിച്ച് നെറ്റ്ബാങ്കിങ് ഇടപാടുകള്‍ നടത്താം.
ഉപഭോക്തൃ അനുഭവം ഉയര്‍ത്തുമെന്ന് മാത്രമല്ല, സുരക്ഷ വര്‍ധിപ്പിച്ച് സൈബര്‍ തട്ടിപ്പ് കുറയ്ക്കുകയും ചെയ്യും.ആദ്യ ഇടപാടിന് ഉപഭോക്താവ് നെറ്റ്ബാങ്കിങ് അക്കൗണ്ടില്‍ യൂസര്‍നെയിം പാസ്വേര്‍ഡ് എന്നിവ നല്‍കി ഒടിപി പരിശോധിച്ച് കയറേണ്ടിവരും. തുടര്‍ന്നുള്ള ഇടപാടുകള്‍ക്ക് ഫിംഗര്‍പ്രിന്റ്, ഫേസ് ഐഡി മതിയാകും.