മണിപ്പാല്‍ എജ്യുക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പിന് കോവിഡ് ചികിത്സക്കുള്ള മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയലിന് ഡിജിസിഐ അനുമതി

New Update

publive-image

Advertisment

കൊച്ചി: മണിപ്പാല്‍ എജ്യുക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പ് (എംഇഎംജി) കമ്പനിയായ സ്റ്റെംപ്യൂട്ടിക്‌സിന്റെ ആദ്യ സ്റ്റെം സെല്‍ ഉല്‍പ്പന്നമായ സ്റ്റെംപ്യൂസെല്ലിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയലിനുള്ള ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) യുടെ അനുമതി ലഭിച്ചു.

അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം അഥവാ എആര്‍ഡിഎസ് ബാധിച്ച കോവിഡ്-19 രോഗികളിലാണീ മരുന്ന് പരീക്ഷിക്കുന്നത്. ഗുരുതരമായ കോവിഡ്ബാധ മൂലം ശ്വാസകോശത്തെ ദുര്‍ബലപ്പെടുത്തുന്നതും സങ്കീര്‍ണ്ണവുമായ രോഗമാണ് എആര്‍ഡിഎസ്.

സ്റ്റെംപ്യൂസെല്‍ മരുന്ന് ശ്വാസകോശങ്ങളുടെ വീക്കം വേഗത്തില്‍ കുറയ്ക്കുകയും വെന്റിലേഷന്റെ സഹായമില്ലാതെ തന്നെ രോഗികളെ ശ്വസിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു. മാത്രമല്ല, രോഗികളെ പൂര്‍ണ്ണമായും സുഖപ്പെടാനും മരണനിരക്ക് കുറക്കാനും സഹായിക്കുന്നു.

'ഗുരുതരമായി കോവിഡ് ബാധിച്ച രോഗികളില്‍ പലപ്പോഴും എആര്‍ഡിഎസ് ബാധിക്കാനിടയാവുകയും ശ്വസനവും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനവും സംരക്ഷിക്കുന്നതിന് വെന്റിലേഷന്‍ ആവശ്യമാകുകയും ചെയ്യുന്നു.

അലോജെനിക് എക്‌സ്പാന്‍ഡഡ് ബോണ്‍ മാരോ എംഎസ്സികള്‍ ഉപയോഗിച്ച് എആര്‍ഡിഎസ് രോഗികളെ ചികിത്സിക്കുന്നത് ശ്വാസകോശ വീക്കം കുറക്കുകയും ശ്വാസകോശ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രോഗികള്‍ക്ക് വെന്റിലേറ്ററിലുള്ള സമയം ഗണ്യമായി കുറക്കുകയും ചെയ്യും.

ഇത് സ്ഥിരീകരിക്കുന്നതില്‍ ഈ ട്രയലിന്റെ ഫലങ്ങള്‍ വളരെ നിര്‍ണായകമായിരിക്കുമെന്ന് മണിപ്പാല്‍ ഹോസ്പിറ്റല്‍സിന്റെയും സ്റ്റെംപ്യൂട്ടിക്സിന്റെയും ചെയര്‍മാനായ ഡോ. സുദര്‍ശന്‍ ബല്ലാല്‍ പറഞ്ഞു,

Advertisment