/sathyam/media/post_attachments/d1kIWLqktnCa7UKTTHR1.jpg)
കേരളത്തിൽ കോവിഡ് കൂടാതെ മറ്റു രോഗങ്ങളും വ്യാപിക്കുമ്പോൾ പ്രമുഖ രക്‌തദാന സംഘടനകൾ ഏറെ പ്രതിസന്ധിയാണ് നേരിടുന്നത്. മലയാളികളും സംസ്ഥാനക്കാരുമായുള്ള നിരവധി രോഗികളുടെ ബന്ധുക്കളാണ് ദിവസേന രക്തത്തിനും പ്ലേറ്റ്ലെറ്റിനും മറ്റുമായി ബ്ലഡ് പ്രൊവൈഡേഴ്സ് ഡ്രീം കേരളയെ സമീപിക്കുന്നത്.
കോവിഡ് ഭീതി കാരണം പലരും ഹോസ്പിറ്റലിൽ പോയി രക്തം, പ്ലേറ്റ്ലെറ്റ് എന്നിവ നൽകാൻ തയ്യാറാകാത്തത് കൂടുതൽ പ്രതിസന്ധി വർധിപ്പിക്കുന്നു. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി പ്രബുദ്ധരും മാനുഷിക മൂല്യങ്ങൾക്ക് എപ്പോഴും മുൻതൂക്കം നൾകുന്ന കേരളത്തിലെ രക്തദാതാക്കള്‍ രക്ത ദാനത്തിനായി മുന്നോട്ട് വരണമെന്ന് സംഘടനാ ചെയർമാൻ അനിൽ ടി.കെ അഭ്യർത്ഥിച്ചു.
രക്‌തവും പ്ളേറ്റ്ലെറ്റും ദാനം ചെയ്യാൻ ആഗ്രഹിക്കുന്ന സുഹൃത്തുക്കൾ താഴെ കൊടുത്തിരിക്കുന്ന നമ്പരിൽ ബന്ധപെടാൻ അഭ്യർത്ഥിക്കുന്നു.
അനിൽ T K (ചെയർമാൻ)
99992 87100
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us