ന്യൂസ് ഡെസ്ക്
Updated On
New Update
/sathyam/media/post_attachments/XwyRzvFQvF2CTFphtLFM.jpg)
കണ്ണൂര്‍ പയ്യാമ്പലത്തെ സൂഫി മക്കാന്‍ ഹോട്ടലുടമ ജസീറിന്‍റെ കൊലപാതകത്തെ കേരള ഹോട്ടല്‍ & റസ്റ്റോറന്‍റ് അസോസിയേഷന്‍ സംസ്ഥാനകമ്മിറ്റി ശക്തമായി അപലപിച്ചു. എല്ലാ കുറ്റവാളികളേയും എത്രയുവേഗം അറസ്റ്റുചെയ്ത് നിയമനടപടികള്‍ സ്വീകരിക്കണമെന്ന് സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Advertisment
സ്വന്തം സ്ഥാപനമടച്ച് വീട്ടിലേക്ക് പോകുംവഴി സാമൂഹ്യവിരുദ്ധരുടെ അക്രമണത്തില്‍ കൊല്ലപ്പെടുന്ന ദാരുണ സംഭവമാണ് ഉണ്ടായത്. ഹോട്ടലുടമകളുടെ ജീവനും സ്വത്തിനും നേരെയുള്ള സാമൂഹ്യവിരുദ്ധരുടെ അക്രമണം സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുകയാണ്.
മേലില്‍ ഇത്തരം അനിഷ്ടസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികള്‍ ആഭ്യന്തരവകുപ്പ് സ്വീകരിക്കണമെന്ന് സംസ്ഥാന പ്രസിഡന്‍റ് ജി. ജയപാലും ജനറല്‍ സെക്രട്ടറി കെ. പി. ബാലകൃഷ്ണ പൊതുവാളുംആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us