പ്രായോഗിക പഠന രീതി നിലവിൽ വരണം: പ്രമേയം പാസ്സാക്കി എൻസിഡിസി

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

നിലവിലുള്ള പഠന രീതി മാറി പ്രായോഗിക പഠനരീതി നിലവിൽ വരണമെന്ന് ആവശ്യപ്പെട്ട് ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിൽ പ്രമേയം പാസ്സാക്കി. പാഠപുസ്തകത്തിലെ അറിവ് മാർക്കുകൾ വാങ്ങാൻ അല്ലാതെ പ്രായോഗികമായി ചിന്തിക്കാനോ പ്രവർത്തിക്കാനോ കഴിയാത്ത സാഹചര്യമായതിനാലാണ് ഇത്തരമൊരു ആവശ്യവുമായി സംഘടന രംഗത്തത്തെത്തിയത്.

Advertisment

വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ ലക്ഷ്യങ്ങളിൽ ഒന്ന് നല്ലൊരു തലമുറയെ വാർത്തെടുക്കുക ഒരു നല്ല മനുഷ്യനാക്കുക എന്നതാണ് എന്നാൽ ഇന്നത്തെ വിദ്യാഭ്യാസ രീതിക്ക് എത്രത്തോളം അത് സാധ്യമാകുന്നുണ്ടെന്ന് പരിശോധിക്കണം അതുകൊണ്ട് തന്നെ ഈ രീതിക്ക് ഒരു മാറ്റം വരണം.

2020 ലെ പുതിയ വിദ്യാഭ്യാസ നയം പ്രകാരം രാജ്യത്തെ വിദ്യാഭ്യാസ രീതിക്ക് മുഴുവനായൊരു മാറ്റം വേണമെന്ന് ചൂണ്ടികാണിച്ചിട്ടുണ്ട്. മാർക്കിടൽ സംവിധാനത്തിന്റെ ദൂഷ്യങ്ങളും അതുകൊണ്ട് രാജ്യത്തുണ്ടായ ആത്മഹത്യകളും അതുപോലെ മാർക്ക്‌ ഇടൽ സംവിധാനം മാറി വിദ്യാർത്ഥികൾക്ക് എളുപ്പം ഉൾക്കൊള്ളാവുന്ന രീതിയിലും പ്രയോഗികവുമക്കാമെന്നാണ് പ്രമേയത്തിൽ പറഞ്ഞിട്ടുള്ളത്.

എൻസിഡിസി മാസ്റ്റർ ട്രെയ്നർ ബാബ അലക്സാണ്ടർ,റീജണൽ ഓഫീസ് അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് റിസ്വാൻ, ഇവാലുവേഷൻ കോർഡിനേറ്റർ ആരതി. ഐ.സ്,പ്രോഗ്രാം കോർഡിനേറ്റർ ഡോ. ശ്രുതി ഗണേഷ്, ഫ്രാക്കൽറ്റിമാരായ സ്മിത കൃഷ്ണകുമാർ, ബിന്ദു സരസ്വതി ഭായ്, സുധ മേനോൻ തുടങ്ങിയവരടങ്ങുന്ന ബോർഡാണ് പ്രമേയം പാസാക്കിയത്.

Advertisment