ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
/sathyam/media/post_attachments/FPrHijI5T001EzqaC9n8.jpg)
കൊച്ചി: ഐപിഒയ്ക്ക് മുന്നോടിയായി എല്ലാ പോളിസി ഉടമകളും തങ്ങളുടെ പാന്‍ കാര്‍ഡ് വിശദാംശങ്ങള്‍ പുതുക്കണമെന്ന് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) അറിയിച്ചു.
Advertisment
ഓരോ പോളിസി ഉടമയും 2022 ഫെബ്രുവരി 28നോ അതിനുമുമ്പോ എല്‍ഐസി പോളിസി രേഖകളില്‍ തങ്ങളുടെ പാന്‍ കാര്‍ഡ് വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. പാന്‍ കാര്‍ഡ് വിശദാംശങ്ങള്‍ പുതുക്കിയവരെ വരാനിരിക്കുന്ന പബ്ലിക് ഇഷ്യൂവില്‍ അപേക്ഷിക്കുന്നതിന് യോഗ്യതയുള്ള പോളിസി ഹോള്‍ഡറായി പരിഗണിക്കും.
എല്‍ഐസി വെബ്സൈറ്റില്‍ നേരിട്ടോ ( https://licindia.in/Home/Online-PAN-Registration ) ഏജന്‍റുമാരുടെ സഹായത്തോടെയോ പാന്‍ കാര്‍ഡ് വിശദാംശങ്ങള്‍ പുതുക്കാം. ഓഹരികളുടെ 10% വരെയാണ് പോളിസി ഉടമകള്‍ക്കുള്ളത്. 10 രൂപ മുഖ വിലയുള്ള 316,249,885 ഇക്വിറ്റി ഓഹരികളാണ് ഓഫര്‍ ഫോര്‍ സെയിലിനായുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us