യുടിഐഎസ് ആന്‍റ് പിബിഎസ്ഇ ലോ വോളറ്റിലിറ്റി ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: യുടിഐ മ്യൂച്വല്‍ ഫണ്ട് എസ് ആന്‍റ് പി ബിഎസ്ഇ ലോ വോളറ്റിലിറ്റി ടോട്ടല്‍ റിട്ടേണ്‍ സൂചികയെ പ്രതിഫലിപ്പിക്കുകയും പിന്തുടരുകയും ചെയ്യുന്ന ഓപ്പണ്‍ എന്‍ഡഡ് പദ്ധതിയായ യുടിഐ എസ് ആന്‍റ് പി ബിഎസ്ഇ ലോ വോളറ്റിലിറ്റി ഇന്‍ഡക്സ് പദ്ധതിക്കു തുടക്കം കുറിച്ചു. പുതിയ ഫണ്ട് ഓഫര്‍ ഫെബ്രുവരി 25-ന് അവസാനിക്കും. മടക്കി വാങ്ങലിനും തുടര്‍ വില്‍പനയ്ക്കുമായി പദ്ധതി മാര്‍ച്ച് ഏഴു മുതല്‍ വീണ്ടും ആരംഭിക്കും.

അയ്യായിരം രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. ബിഎസ്ഇ ലോ വോളറ്റിലിറ്റി സൂചികയില്‍ ഉള്‍പ്പെട്ടെ സെക്യൂരിറ്റികളില്‍ 95 ശതമാനം മുതല്‍ 100 ശതമാനം വരെ നിക്ഷേപമാണ് പദ്ധതി നടത്തുക. പരമാവധി അഞ്ചു ശതമാനം വരെ കടപത്രങ്ങളിലും മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്‍റുകളിലും നിക്ഷേപിക്കും.

ലാര്‍ജ് ക്യാപ്, മിഡ് ക്യാപ് മേഖലകളിലായി താരതമ്യേന സുസ്ഥിരമായ കമ്പനികളിലായി വൈവിധ്യവല്‍ക്കരിച്ച നിക്ഷേപത്തിനാണ് ഇതിലൂടെ അവസരം ലഭിക്കുന്നതെന്ന് പദ്ധതിയുടെ ഫണ്ട് മാനേജര്‍ ഷര്‍വന്‍ കുമാര്‍ ഗോയല്‍ ചൂണ്ടിക്കാട്ടി.

Advertisment