ഒരു ലക്ഷത്തിലധികം പ്രീ ബുക്കിംഗുകളുമായി റെക്കോർഡ് സൃഷ്ടിച്ച് എസ് 22

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കൊച്ചി: സാംസങ് ഇന്ത്യയ്‌ക്കായി മറ്റൊരു മുൻനിര റെക്കോർഡ് സ്ഥാപിച്ച് ഗാലക്സി എസ്22 സീരീസ്. 1,00,000 പ്രീ-ബുക്കിംഗുകളാണ് കമ്പനി ഇതിനോടകം നേടിയത്. ഫെബ്രുവരി 23 മുതൽ ഇന്ത്യയിൽ ഗാലക്സി എസ്22 സീരീസിനുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ചിരുന്നു.

Advertisment

"ഗാലക്‌സി എസ്22 സീരീസിന് ഇത്രയും മികച്ച പ്രതികരണം ലഭിച്ചതിൽ ഞങ്ങൾ ശരിക്കും വിനയാന്വിതരും സന്തുഷ്ടരുമാണ്. മുന്നോട്ട് പോകുമ്പോൾ, ഉപഭോക്താക്കൾക്ക് ഉപകരണം എത്രയും വേഗം എക്സ്പീരിയൻസ് ചെയ്യാനുള്ള ഞങ്ങളുടെ ശ്രമത്തിൽ ഉറച്ച് നിൽക്കുന്നു," സാംസങ് ഇന്ത്യയുടെ സീനിയർ ഡയറക്ടറും പ്രൊഡക്‌ട് മാർക്കറ്റിംഗ് മേധാവിയുമായ ആദിത്യ ബബ്ബാർ പറഞ്ഞു.

ഗാലക്സി എസ്22 അൾട്ര മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 26999 രൂപ വിലയുള്ള ഗാലക്സി വാച്ച്4 വെറും 2999 രൂപയ്ക്ക് ലഭിക്കും. ഗാലക്സി എസ്22 +, ഗാലക്സി എസ്22 എന്നിവ മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 11999 രൂപ വിലയുള്ള ഗാലക്സി ബഡ്സ്2 999 രൂപയ്ക്ക് ലഭിക്കും.

Advertisment