30
Friday September 2022
കേരളം

പെരിയാറിന്റെ ഓളപ്പരപ്പിലൂടെ മുനമ്പം അഴിമുഖത്തേയ്ക്ക് ഒരു ബോട്ട് യാത്ര…

ന്യൂസ് ഡെസ്ക്
Thursday, March 3, 2022

പ്രാചീന കേരളത്തെപ്പറ്റിയുള്ള ചരിത്രരേഖകള്‍ വളരെ കുറവായതുകൊണ്ട് പല പ്രധാന ചരിത്ര സംഭവങ്ങളും ഇന്നും ഇരുള്‍മൂടി കിടക്കുന്നു. കേരളത്തിന്റെ ഭൂപ്രകൃതിയിലും ഉപരിതല ഘടനയിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കിയ പ്രകൃതി പ്രതിഭാസമാണ് 1341 ലെ പ്രളയം.

ചരിത്രരേഖകളിൽ ഈ പ്രളയത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും, പ്രളയകാലത്തെപറ്റിയുള്ള സ്പഷ്ടമായ നിരവധി സൂചനകൾ പലയിടങ്ങളിൽ നിന്നായി ചരിത്രകാരന്മാർ ശേഖരിച്ചിട്ടുണ്ട്.

പ്രളയത്തിൽ കരകവിഞ്ഞ് ഗതി മാറി ഒഴുകിയ പെരിയാർ ആലുവയിൽ വച്ച് രണ്ടായി പിരിഞ്ഞതോടെ പുതിയൊരു കൈവഴികൂടി ഉണ്ടായി. കിഴക്കൻ മലകൾ ഇടിഞ്ഞ് ചെളിപ്പരുവത്തിൽ നദിയിലൂടെ ഒഴുകി കൊടുങ്ങല്ലൂരും പരിസരങ്ങളിലും എത്തിയതിന്റെ ഫലമായി കൊടുങ്ങല്ലൂരിനടുത്ത് പെരിയാറിന്റെ അഴിമുഖത്തിന് വലിയ വ്യത്യാസങ്ങൾ സംഭവിച്ചു.

നദിയിലൂടെ ഒഴുകി വന്ന എക്കൽ കടൽത്തിരയുടെ തള്ളലിൽ ഉറഞ്ഞതോ, ഭൂഭ്രംശം സംഭവിച്ചതോ മൂലമാണ് മുനമ്പം മുതൽ അഴീക്കൽ വരെ നെടുനീളത്തിൽ പുതിയതായി ഒരു ദ്വീപ് രൂപപ്പെട്ടത്. കേരളത്തിന് പ്രളയം സമ്മാനിച്ച ആ ദ്വീപാണ് ഇന്ന് നാം കാണുന്ന വൈപ്പിൻ ദ്വീപ്.

1341- ലെ പ്രളയത്തിൽ കൊടുങ്ങല്ലൂരിലെ അഴി അടയുകയും കൊച്ചിയിൽ അഴിമുഖം തുറക്കുകയും ചെയ്തു. ഭൂമിശാസ്ത്രപരമായും, ചരിത്രപരമായും വലിയ തോതിൽ മാറ്റങ്ങൾ സംഭവിച്ച ഈ തീരപ്രദേശങ്ങളിലൂടെയുള്ള ജലയാത്ര പൗരാണിക ചരിത്രത്തിലൂടെയുള്ള ഒരു മടക്കയാത്രതന്നെയാണ്.

രാവിലെ പത്തുമണിക്ക് വടക്കൻ പറവൂർ നിന്ന് ആരംഭിച്ച ഞങ്ങളുടെ ജലയാത്ര പെരിയാറിന്റെ പല കൈവഴികളിലൂടെ സഞ്ചരിച്ച് പള്ളിപ്പുറം മാലിയങ്കര പാലവും കടന്ന് വൈപ്പിൻ ദ്വീപിന്റെ ഓരത്തൂടെ മുനമ്പം ഹാർബർ വഴി അഴിമുഖം ലക്ഷ്യമാക്കി നിങ്ങി. ഇരുവശങ്ങളിലുമുള്ള കരകളിൽ ധാരളം ഐസ് ഫാക്ടറികൾ കാണാം.

മത്സ്യബന്ധനമാണ് ഈ മേഖലയിലെ ഭൂരിഭാഗം ജനത്തിന്റേയും പ്രധാന തൊഴിൽ. അല്പം അകലെയായി കാണുന്ന ഇളം പച്ച നിറത്തിലുള്ള കപ്പേള ചൂണ്ടിക്കാണിച്ച് ഗൈഡ് വിവരിച്ചു അതാണ് AD 52 – ൽ തോമാശ്ലീഹാ വന്നെന്ന് പറയപ്പെടുന്ന മാലിയങ്കരയും അവിടത്തെ സെന്റ്: തോമസ്സ് കപ്പേളയും.

മുനമ്പം ഹാർബറിനോട് അടുക്കും തോറും ധാരളം ഫിഷിംഗ് ബോട്ടുകൾ കാണാം. തീരദേശസംരക്ഷണ കാവൽസേനയ്ക്ക് ഒരോ സംസ്ഥാനത്തിന്റേയും ബോട്ടുകൾ ദൂരെനിന്നും തന്നെ തിരിച്ചറിയുന്നതിനായ് വ്യത്യസ്തമായ നിറങ്ങളാണ് നിശ്ചയിരിക്കുന്നത്.

കേരളത്തിന്റെ ഫിഷിംഗ് ബോട്ടുകൾ നീലയും, തമിഴ്നാടിന് പച്ചയും കർണ്ണാടകത്തിന് ചുവപ്പും കളറുകളാണ് നൽകിയിക്കുന്നത്. പല മത്സ്യബന്ധന ബോട്ടുകളും കണ്ടാൽ മിനി കപ്പലാണെന്നേ തോന്നൂ. ആധുനിക സജ്ജീകരണങ്ങളോടുകൂടി ഒരു ഫിഷിംഗ് ബോട്ട് നീറ്റിലിറക്കാൻ ഏകദേശം ഒന്നരകോടിയലധികം ചെലവാകും.

ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ വൈപ്പിൻ ദ്വീപിന്റെ അരികിലൂടെ യാത്ര ചെയ്യുമ്പോൾ മത്സ്യക്കച്ചവടത്തിന് പേരുകേട്ട മുനമ്പം ഹാർബർ കാണാം. അവിടെ നിന്നും കുറച്ചു കൂടി പോകുമ്പോൾ ദൂരെ അറബിക്കടൽ ദൃഷ്ടിയിൽ പെടും.

അഴിമുഖത്തിനടുത്ത് നിരനിരയായി നിൽക്കുന്ന ചീനവലകൾ സഞ്ചാരികൾക്ക് വേറിട്ട വിസ്മയക്കാഴ്ചകളാണ് സമ്മാനിക്കുന്നത്. ഞങ്ങളുടെ ബോട്ട് കടലിലേയ്ക്ക് പോകില്ല. അതിനുള്ള കപ്പാസിറ്റി ബോട്ടിനില്ല. അഴിമുഖത്തിന് അടുത്തുവരെ പോയി മറുതീരം വഴി തിരിച്ച് പോരും. അഴിയോട് അടുക്കും തോറും ബോട്ട് നന്നായി ഉലഞ്ഞു തുടങ്ങി.

കുഞ്ഞോളങ്ങളുമായി ഒഴുകി വരുന്ന സുന്ദരിയായ പുഴയെ കള്ളക്കാമുകനായ കടൽ തഴുകി തലോടി വാരിപ്പുണർന്ന് ഒത്തുചേരുന്നത് മനം കവരുന്ന കാഴ്ചയാണ്. മുനമ്പം ബീച്ചിലോ, മുനയ്ക്കൽ ബീച്ചിലോ നിന്നാൽ ഈ സംഗമക്കാഴ്ച വളരെയടുത്ത് ആസ്വദിക്കാം.

പുഴ കടലിലേയ്ക്ക് ചേരുന്നതിന്റെ ഇടതുവശം മുനമ്പ് പോലെ കാണുന്നത് മുനമ്പം ബിച്ചും, വലതുവശം മുനപോലെ കാണുന്നത് മുനയ്ക്കൽ ബീച്ചുമാണ്. മുനമ്പം ബീച്ച് എറണാകുളം ജില്ലയിലും, മുനയ്ക്കൽ ബീച്ച് തൃശ്ശൂർ ജില്ലയിലുമാണ് സ്ഥിതി ചെയ്യുന്നത്.

ബോട്ടിന് ആട്ടവും ഉലച്ചിലും കൂടിയതോടെ അഴിമുഖത്തിന് അടുത്തേയ്ക്ക് അധികം പോകാതെ സ്രാങ്ക് കുഞ്ഞപ്പൻചേട്ടൻ ബോട്ട് തിരിച്ചു. തൃശ്ശൂർ ജില്ലയിലെ അഴീക്കോടിന് അരികിലൂടെയായിരുന്നു ഞങ്ങളുടെ മടക്കയാത്ര.

ദൂരെ രണ്ട് ഡോൾഫിനുകൾ പതുക്കെ പൊങ്ങിച്ചാടി ഞങ്ങളെയൊന്ന് എത്തിനോക്കി കൊതിപ്പിച്ചിട്ട് പെട്ടെന്ന് കടന്നുപോയി. പെരിയാറും ചാലക്കുടിപ്പുഴയും ഇളന്തിക്കരയിൽ വച്ച് സന്ധിക്കുന്നതും കായൽപോലെ പരന്ന് ഒഴുകുന്നതും അങ്ങനെ എത്രയെത്ര സുന്ദര കാഴ്ചകളാണെന്നോ ഇവിടെയുള്ളത്. ജലയാത്ര എന്ന് പറയുമ്പോൾ നമ്മുടെയെല്ലാവരുടേയും മനസ്സിലേയ്ക്ക് ആദ്യം ഓടിയെത്തുന്നത് ആലപ്പുഴയാണ്.

അതുപോലെ അതിമനോഹരമാണ് ഈ പ്രദേശങ്ങളിലൂടെയുള്ള ജലയാത്രയും. പെരിയാറിന്റെ ധാരാളം കൈവഴികൾ ചരിത്രം പറയുന്ന കരകൾ, ഈ യാത്രയിൽ ഉടനീളം കാഴ്ചകൾ ആസ്വദിക്കുന്നതിനൊപ്പം കേരളപ്പഴമയും പെരുമയും മനസ്സിലാക്കുവാനും പഠിക്കുവാനുമുള്ള സുവർണ്ണാവസരമാണ് കൈവരുന്നത്.

കേരളത്തിന്റെ സൗന്ദര്യക്കാഴ്ചകൾ വിനോദസഞ്ചാരികളിലേയ്ക്ക് വേണ്ട വിധം എത്തിക്കുവാൻ പറ്റിയ സംവിധാനങ്ങൾ നമ്മുടെ ടൂറിസം വകുപ്പിനോ, സർക്കാറിനോ ഉണ്ടോ എന്ന കാര്യത്തിൽ സന്ദേഹമുണ്ട്. കിഴക്ക് സഹ്യനും പടിഞ്ഞാറ് സമുദ്രവും അതിരിടുന്ന കൊച്ചുകേരളം ശരിക്കും ദൈവത്തിന്റെ സ്വന്തം നാടുതന്നെയാണ്.

കേരളത്തിന്റെ പ്രകൃതിരമണീയമായ മനോഹാരിത ലോകവിനോദ സഞ്ചാരികളിൽ എത്തിക്കുവാൻ ഉതകും വിധം സർക്കാരും ടൂറിസം വകുപ്പും ചേർന്ന് നൂതന പദ്ധതികൾ ആവിഷ്ക്കരിച്ചാൽ, കോവിഡ് മഹാമാരിയുടെ പിടി അയഞ്ഞ ഈ സാഹചര്യത്തിൽ യാത്രകൾക്കായ് ഒരുങ്ങുന്ന ലോകസഞ്ചാരികളെ കേരളത്തിലേയ്ക്ക് ആകർഷിക്കുവാനാകും. അതാകട്ടെ നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഒരു മുതൽകൂട്ടായിരിക്കും.

More News

റിയാദ് : പ്രവാസി പ്രശ്നങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കാര്യക്ഷമമായി ഇടപ്പെടുന്നില്ലെന്നും, പദ്ധതികൾ കേവലം പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങുകയാണെന്നും ബേപ്പൂർ മണ്ഡലം ഗ്ലോബൽ കെഎംസിസി ആരോപിച്ചു. സാധാരണക്കാരായ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ അനവധിയാണ്. തിരിച്ചു വന്ന പ്രവാസികൾ പലരും രൂക്ഷമായ പ്രതിസന്ധിയെയാണ് നേരിടുന്നത്. പ്രവാസി വിഷയങ്ങളിൽ കൂടുതൽ പഠനവും പരിഹാരവും കാണാൻ അധികൃതർ മുന്നോട്ട് വരണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് അധ്യക്ഷത വഹിച്ചു. ചെയർമാൻ അബ്ദുൽ അസീസ് കറുത്തേടത്ത് ഉദ്‌ഘാടനം ചെയ്തു. വാർഷിക റിപ്പോർട്ടും വരവ് […]

കൊച്ചി: ഒക്‌ടോബര്‍ 2 ഞായറാഴ്ച കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് കെസിബിസി. ഞായറാഴ്ചയായതിനാൽ രൂപതകളില്‍ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകള്‍ നടക്കുന്നതിനാലും ആചാരാനുഷ്ഠാനങ്ങളില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കേണ്ടതുള്ളതിനാലുമാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് കെസിബിസി അറിയിച്ചു. ഒക്‌ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും വിദ്യാലയങ്ങളില്‍ വന്ന് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം മറ്റൊരു ദിവസം ആചരിച്ച് സര്‍ക്കാർ നിര്‍ദേശത്തോട് സഹകരിക്കണമെന്നും കെസിബിസി അറിയിച്ചു.

വർക്കല: അന്താരാഷ്ട്ര ടൂറിസം ദിനത്തിൽ വയോജനങ്ങൾക്ക് സൗജന്യ വിനോദ യാത്ര ഒരുക്കി സഹകരണ സ്ഥാപനമായ ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേറ്റിവ് സൊസൈറ്റിയും. കേരളത്തിലെ ഏറ്റവും വലിയ എൻ.ജി.ഒ.യും തോന്നയ്ക്കൽ സായിഗ്രാമവുമായി സഹകരിച്ച് ആണ് സായിഗ്രാമിലെ അന്തേവാസികളായ വയോജനങ്ങൾക്ക് യാത്ര ഒരുക്കിയത്. ഇവർക്കായി സമീപ മേഖലകളിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കാണ് അന്താരാഷ്ട്ര ടൂറിസം ദിനത്തിൽ സൗജന്യ യാത്ര ഒരുക്കിയത്. വർക്കല പാപനാശം ബീച്ചിൽ ഇവർക്കായി നാടൻ പാട്ടും കലാ വിരുന്നുകളും സംഘടിപ്പിച്ചിരുന്നു. കലാവിരുന്നിനു പ്രശസ്ത നാടൻ പാട്ട് […]

വീഡിയോ കോളുകളിലൂടെ ഉപയോക്താക്കളുടെ ഫോണുകളിൽ മാൽവെയർ കയറാന്‍ സാധ്യതയുള്ള സുരക്ഷ വീഴ്ച സംബന്ധിച്ച് മുന്നറിയിപ്പുമായി വാട്ട്സ്ആപ്പ്. വാട്ട്സ്ആപ്പ് ആൻഡ്രോയിഡ് ആപ്പിനെയാണ് ഈ ബഗ് ബാധിക്കുന്നത്. ഈ പ്രശ്നത്തിന്‍റെ വിശദാംശങ്ങൾ വാട്ട്‌സ്ആപ്പ് ഇതിനകം പങ്കുവച്ചിട്ടുണ്ട്. സിവിഇ-2022-36934 എന്നാണ് ഈ സുരക്ഷ പ്രശ്നത്തെ വാട്ട്സ്ആപ്പ് വിശദീകരിക്കുന്നു. 10-ൽ 9.8 തീവ്രതയുള്ള റേറ്റിംഗാണ് ഈ പ്രശ്നത്തിന് ഉള്ളത്. ഒരു ഇന്‍റിഗർ ഓവർഫ്ലോ ബഗ് എന്നാണ് ഇതിനെ വാട്ട്സ്ആപ്പ് വിശദീകരിക്കുന്നത്. ദി വെർജ് പറയുന്നതനുസരിച്ച്, ഈ  ബഗ് ഒരു കോഡ് പിഴവാണെന്നും. ഇത് […]

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഡയറ്റ് സ്കൂളിനു മുന്നിൽ നിറുത്തിയിട്ടിരുന്ന കാറിന് തീ പിടിച്ചു. തച്ചൂർക്കുന്ന് ശ്രീ വിനായകത്തിൽ അരുണും കുടുംബവും സഞ്ചരിച്ച കാറാണ് കത്തിയത്. അരുൺ ബി.ടി.എസ്. റോഡിൽ കാ‌ർ പാർക്കു ചെയ്ത് കടയിൽ സാധനം വാങ്ങാൻ പോയപ്പോഴാണ് കാറിൽ നിന്നും ഗന്ധവും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന കുഞ്ഞടക്കം കുടുംബാംഗങ്ങളായ മൂന്നുപേർകാറിൽ നിന്നും ഇറങ്ങി ഓടി.

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് വീട്ടിൽ വളർത്തുന്ന പൂച്ചയുടെ കടിയേറ്റു കുത്തിവയ്‌പ്പെടുക്കാന്‍ സാമൂഹികരോഗ്യ കേന്ദ്രത്തിൽ എത്തിയ യുവതിക്ക് ആശുപത്രിക്കു മുന്നിൽ തെരുവു നായയുടെ കടിയേറ്റു.  കൊട്ടുകാൽ സ്വദേശിനി അപർണ(31)യ്ക്കാണ് കടിയേറ്റത്. പൂച്ചയുടെ കടിയേറ്റതിനാൽ രണ്ടാമത്തെ കുത്തിവയ്പ്പെടുക്കാൻ എത്തിയതായിരുന്നു അപർണ. ഇന്നു രാവിലെ ഏഴരയോടെയാണ് സംഭവം. ആശുപത്രി ഗ്രില്ലിനുള്ളിൽ കിടന്നിരുന്ന നായയാണ് അപർണയെ ആക്രമിച്ചത്. കാലിന് ആഴത്തിൽ മുറിവേറ്റു. ഇവിടെതന്നെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ജനറൽ ആശുപത്രിയിലേക്ക് അയച്ചു.  

തിരുവനന്തപുരം : മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കെതിരെ ശക്തമായ നടപടിക്ക് സംസ്ഥാന സർക്കാർ. ഒന്നിൽ കൂടുതൽ തവണ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടവരെ കരുതൽ തടങ്കലിലാക്കും. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ കേരളപ്പിറവി ദിനമായ നവംബർ ഒന്നുവരെ ആദ്യഘട്ടം നടപ്പിലാക്കും. കോടതിയിൽ കേസ് തെളിയിക്കുംവരെ കാത്തുനിൽക്കില്ല. സ്ഥിരമായി കേസുകളിൽപ്പെടുന്നവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്നവർ കേന്ദ്രനിയമത്തിലെ പഴുതുകൾ കാരണം വേഗത്തിൽ ജാമ്യത്തിലിറങ്ങുന്ന സാഹചര്യം നിലവിലുണ്ട്. ഇത് തടയാൻ സംസ്ഥാനസർക്കാർ നിയമം പാസാക്കുന്ന കാര്യം ആലോചനയിലാണെന്നും ലഹരിക്കെതിരെ ശക്തമായ ജനകീയ യുദ്ധമാണ് […]

ആലുവ: സ്കൂൾ ബസിൽ കയറാൻ നിന്ന ആറു വയസ്സുകാരി മകളെ പാലത്തിൽ നിന്നു പുഴയിൽ എറിഞ്ഞ ശേഷം പിതാവും ചാടി മരിച്ചു. ചെങ്ങമനാട് പുതുവാശേരി മല്ലിശേരി ലൈജു (36), മകൾ ആര്യനന്ദ (6) എന്നിവരാണു മരിച്ചത്. ദേശീയപാതയിൽ മാർത്താണ്ഡവർമ പാലത്തിൽ രാവിലെ 10നാണ് സംഭവം. അത്താണി അസീസി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയായ ആര്യനന്ദ സ്കൂൾ ബസിൽ കയറാൻ നിന്നപ്പോൾ ലൈജു സ്കൂട്ടറിൽ കയറ്റി ആലുവയിലേക്കു കൊണ്ടുവരികയും പാലത്തിൽ നിന്നു പുഴയിലേക്ക് എറിയുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പിന്നാലെ […]

  പപ്പായ ഹല്‍വ 1.നെയ്യ് – 100 ഗ്രാം 2.പപ്പായ ഗ്രേറ്റ് ചെയ്തത് – 250 ഗ്രാം 3.പാല്‍ – ഒരു ലിറ്റര്‍ 4.പഞ്ചസാര – 200ഗ്രാം 5.കുങ്കുമപ്പൂവ് – ഒരു നുള്ള്, പാലില്‍ കുതിര്‍ത്തത് 6.ഏലയ്ക്കാപ്പൊടി – ഒരു ചെറിയ സ്പൂണ്‍ 7.കശുവണ്ടിപ്പരിപ്പ്, ബദാം – അലങ്കരിക്കാന്‍ പാകം ചെയ്യുന്ന വിധം -പാനില്‍ അല്‍പം നെയ്യ് ചൂടാക്കി പപ്പായ വഴറ്റുക. -ഇതിലേക്കു പാല്‍ ഒഴിച്ച് തിളപ്പിച്ചു കുറുകി വരുമ്പോള്‍ പഞ്ചസാരയും കുങ്കുമപ്പൂവും ചേര്‍ക്കുക. -ഇതില്‍ അല്‍പാല്‍പം […]

error: Content is protected !!