കൊച്ചി: കോവിഡ്-19 വാക്‌സിനേഷന്‍ വിതരണത്തിനായി ഗോദ്റെജ് & ബോയ്സിന്റെ ഭാഗമായ ഗോദ്റെജ് അപ്ലയന്‍സസ് രാജ്യത്തുടനീളം 24,000 യൂണിറ്റ് മെയ്ഡ് ഇന്‍ ഇന്ത്യ മെഡിക്കല്‍ റഫ്രിജറേറ്ററുകളും ഫ്രീസറുകളും വിതരണം ചെയ്തു. ഇപ്പോള്‍ നടുന്നുവരുന്ന കോവിഡ് വാക്‌സിനേഷന്‍ യജ്ഞത്തില്‍ പങ്കാളിയായി വാക്‌സിനുകള്‍ കൃത്യമായ താപനിലയില്‍ സൂക്ഷിക്കാനാവുന്ന മെഡിക്കല്‍ റഫ്രിജറേഷന്‍ സംവിധാനങ്ങളാണ് കമ്പനി ലഭ്യമാക്കുത്.
താപനില നിശ്ചിത തോതില്‍ നിന്നു മാറിയാല്‍ വാക്‌സിനുകള്‍ ഉപയോഗ ശൂന്യമാകുന്നത് സാമ്പത്തികമായും ആരോഗ്യപരമായും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഗോദ്‌റെജ് അപ്ലയന്‍സസിന്റെ മെഡിക്കല്‍ റഫ്രിജറേറ്ററുകളിലെല്ലാം സവിശേഷമായ ഷ്യുവര്‍ ചില്‍ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.
വാക്‌സിനുകള്‍ക്കും രക്ത ബാങ്ക് ശേഖരണത്തിനും പൂര്‍ണ്ണമായ പിന്തുണയാണ് ഇതിലൂടെ ലഭ്യമാകുത്. താപനിലയ്ക്ക് വളരെ നിര്‍ണായക പങ്കുള്ള കോവാക്‌സിന്‍, കോവിഷീല്‍ഡ് എിവയ്ക്ക് ഉതകും വിധം രണ്ടു ഡിഗ്രി മുതല്‍ എട്ടു ഡിഗ്രി സെല്‍ഷ്യസ് വരെ കൃത്യമായി നിലനിര്‍ത്തു വാക്‌സിന്‍ റഫ്രിജറേറ്ററുകളാണ് ഗോദ്‌റെജ് അപ്ലയന്‍സസ് ഇപ്പോള്‍ ലഭ്യമാക്കുത്.
മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് വരെ നിലനിര്‍ത്താന്‍ സാധിക്കുന്നു. ഈ അള്‍ട്രാ ലോ ടെമ്പറേചര്‍ ഫ്രീസറുകള്‍ ഇപ്പോള്‍ മറ്റു രാജ്യങ്ങളില്‍ നല്‍കുന്ന എംആര്‍എന്‍എ അധിഷ്ഠിത വാക്‌സിനുകള്‍ക്കും അനുയോജ്യമാണ്.
തങ്ങളുടെ പ്രതിബദ്ധതയ്ക്കുള്ള സാക്ഷ്യപത്രം കൂടിയാണ് മെയ്ഡ് ഇന്‍ ഇന്ത്യ മെഡിക്കല്‍ റഫ്രിജറേറ്ററുകള്‍ എന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഗോദ്റെജ് & ബോയ്സിന്റെ ഭാഗമായ ഗോദ്റെജ് അപ്ലയന്‍സസ് ബിസിനസ് മേധാവിയും എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റുമായ കമല്‍ നന്തി പറഞ്ഞു. അധിക ആവശ്യം നേരിടാനായി തങ്ങളുടെ നിര്‍മാണ ശേഷി വര്‍ധിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോഗ്യ സേവന മേഖലയിലേക്ക് അടുത്ത കാലത്തു കടന്ന ഗോദ്‌റെജ് ആന്റ് ബോയ്‌സ് കഴിഞ്ഞ രണ്ടു വര്‍ഷമായാണ് ഈ ശ്രേണി വികസിപ്പിച്ചത്.