സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ആരംഭം; ആദ്യ മത്സരത്തിൽ കേരള കൊറിയോഗ്രാഫേഴ്‌സിന് മിന്നും ജയം

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

ടാൾറോപ്പും മാറ്റിനിയും സ്പോൺസർ ചെയ്ത് കേരള കോറിയോഗ്രാഫർസ് സംഘടിപ്പിക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ്‌ ടൂർണമെന്റ് മൂന്നാം സീസണിലെ ആദ്യ മത്സരം മാർച്ച് 26ന് നടന്നു. കേരള കൊറിയോഗ്രാഫേഴ്‌സും ഐയാമീസും തമ്മിൽ ആയിരുന്നു ആദ്യ മത്സരം. കേരള കൊറിയോഗ്രാഫേഴ്‌സ് മത്സരത്തിൽ വിജയിച്ചു.

Advertisment

മാർച്ച്‌ 26 മുതൽ 31 വരെ കാക്കനാട് രാജഗിരി കോളേജ് ഗ്രൗണ്ടിൽ വെച്ചാണ് ടൂർണമെൻ്റ് നടക്കുന്നത്. ടൂർണമെൻ്റിൻ്റെ ഉത്ഘാടനം ചലച്ചിത്ര സംവിധായകരും താരങ്ങളുമായ മധുപാലും മേജർ രവിയും ചേർന്ന് ഉത്ഘാടനം ചെയ്തു.

publive-image

നിർമ്മാതാക്കളായ ഡോ.എൻ.എം ബാദുഷ, ഷിനോയ് മാത്യൂ, ടാൽറോപിൻ്റെ സഹസ്ഥാപകരായ സി.ഇ.ഒ സഫീർ നജ്മുദ്ധീൻ, സി.ഒ.ഒ ഷമീർ മുഹമ്മദ്, ടാൽ റോപ് ഡയറക്ടർ ജോൺസ് ജോസഫ്, ആഡ് ഫിലിംമേക്കർ ഷമീർ നാസർ, ചലച്ചിത്ര താരം ബാലു വർഗീസ്, സംവിധായകരായ ടോം ഇമ്മട്ടി, സാജിദ് യഹിയ, സജിസുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisment