/sathyam/media/post_attachments/7yRjnsvv2QElSR2xxuQE.jpg)
വിദ്യാഭ്യാസ യോഗ്യതകൾ പലത് ഉണ്ടായിട്ടും ഇംഗ്ലീഷ് സംസാരിക്കാനും മറ്റ് കഴിവുകൾ അവതരിപ്പിക്കാനും ബുദ്ധിമുട്ടുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രശസ്ത സ്പോക്കൺ ഇംഗ്ലീഷ് ട്രെയിനർ ബാബാ അലക്സാണ്ടർ.
സൂം മദ്ധ്യമത്തിലൂടെ സോഷ്യൽ മീഡിയ വഴിയുള്ള 3 മണിക്കൂർ സൗജന്യ ലൈവ് പ്രാക്ടിക്കൽ ക്ലാസ്സിന്റെ പുതിയ ബാച്ച് ഏപ്രിൽ 3 ഞായറാഴ്‌ച ഉച്ചകഴിഞ്ഞു 2. 30 ന് തുടക്കം കുറിക്കും. തുടർന്നുവരുന്ന എല്ലാ ഞായറാഴ്ചകളിലും ഇതേസമയത്ത് ഈ ലൈവ് ക്ലാസ്സ് ഉണ്ടായിരിക്കുന്നതാണ്.
നിരവധി വർഷങ്ങളായി നേരിട്ടും, ഓൺലൈനായും ബാബാ ഈസി ഇംഗ്ലീഷ് എന്ന പേരിൽ സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ നടത്തി സമൂഹ ശ്രദ്ധ നേടിയ വ്യക്തിയാണ് ബാബാ അലക്സാണ്ടർ. പുതിയ ആശയങ്ങളും പഠന രീതികളുമാണ് ഈ പരിപാടിയെ മറ്റ് സ്പോക്കൺ ഇംഗ്ലീഷ് പ്രോഗ്രാമുകളിൽനിന്നും വ്യത്യസ്തമാക്കുന്നത്.
ബാബാ ഈസി ഇംഗ്ലീഷിലെ ഗെയിം & പസ്സിൽ ലെസ്സനുകൾക്കുപുറമെ, പൊതു വിജ്ഞാനം, ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കേണ്ട ലളിതമായ ഇംഗ്ലീഷ് സംഭാഷണങ്ങൾ, ഓപ്പൺ ഡിബേറ്റ്, പ്രസന്റേഷൻ സ്കില്ലുകൾ, ഇംഗ്ലീഷിലെ അറിവും സംസാര പരിശീലനവും ഒരുപോലെ ലഭിക്കുന്ന ‘വൊക്കാബുലറി ലാഡർ’ എന്നീ സെഷനുകൾകൂടി പുതിയ ബാച്ചിൽ ഉൾപ്പെടുത്തിയിട്ടുള്ളതായി ബാബാ അലക്സാണ്ടർ പറഞ്ഞു.
സ്ത്രീ-പുരുഷ ഭേദമെന്യേ, സ്കൂൾ, കോളജ് വിദ്യാർഥികൾക്കും, വീട്ടമ്മമാർ, തൊഴിൽ അന്വേഷകർ തുടങ്ങിയ ആർക്കും ചേരാം. പ്രായമോ വിദ്യാഭ്യാസ യോഗ്യതയോ ബാധകമല്ല.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് അധ്യാപക ദിനമായ കഴിഞ്ഞ 2021 സെപ്റ്റംബർ 5 ന് ആരംഭിച്ച ഈ സൗജന്യ ഓൺലൈൻ ലൈവ് ട്രെയിനിംഗ് പ്രോഗ്രാം നിരവധി പേരാണ് പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്ന് ബാബ അലക്സാണ്ടർ പറഞ്ഞു.
ലൈവ് ക്ലാസ്സിനുപുറമെ ദിവസേനയുള്ള പാഠങ്ങളും പ്രവർത്തനങ്ങളും വാട്സാപ്പിലൂടെ പഠിതാക്കൾക്ക് നേരിട്ട് കൈമാറും. ഈ ട്രെയിനിംഗ് പ്രോഗ്രാമിൽ ചേരാൻ ആഗ്രഹിക്കുന്നവർ +91 8129821777 എന്ന നമ്പർ അവരുടെ വാട്സാപ്പ് ഉള്ള ഫോണിൽ സേവ് ചെയ്യുകയും ഒപ്പം ആ നമ്പറിലേക്ക് 'താല്പര്യമുണ്ട്' എന്ന് വാട്സാപ്പിലൂടെ മെസ്സേജ് അയക്കുകയും വേണം.
Baba Alexander ന്റെ എഫ്ബി പേജിലും കൂടുതൽ വിവരങ്ങൾ കൊടുത്തിട്ടുണ്ട്. പേജ് ലിങ്ക്:
https://www.facebook.com/babaalexander0
ന്യൂഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ദേശീയ സന്നദ്ധ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ (എന്‍സിഡിസി) മാസ്റ്റർ ട്രെയിനറായ അദ്ദേഹം ഗ്ലോബൽ ഗുഡ് വിൽ അംബാസിഡർ കൂടിയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us