കൊച്ചിയുടെ ദൃശ്യഭംഗിയിലേക്കുള്ള തിരിച്ചുവരവ് ഒപ്പിയെടുത്തുകൊണ്ട് ഒരു കൊച്ചി പാട്ട്... കൊച്ചിയിൽ പാട്ടും പാടി കറങ്ങി ശ്രേയയും കുട്ടി താരം മീനാക്ഷിയും... നിങ്ങളതേറ്റുപാടും, താളം പിടിക്കും ഉറപ്പ്...
കൊച്ചിയിൽ പാട്ടും പാടി കറങ്ങി ശ്രേയയും മീനാക്ഷിയും... കോവിഡ് പതുക്കെ പിൻവാങ്ങുന്നു... ജീവിതം വീണ്ടും നിറങ്ങൾ തിരിച്ചുപിടിക്കുകയാണ്. അതിനിടയിലും വിലക്കയറ്റം, ഡീസൽ, പെട്രോൾ വിലവർധന യുദ്ധം എല്ലാമുണ്ട്. എങ്കിലും ചിലപ്പോഴൊക്കെ സന്തോഷങ്ങൾ നാം തിരയുന്നു.
കൊച്ചിയുടെ ദൃശ്യഭംഗിയിലേക്കുള്ള തിരിച്ചുവരവ് ഒപ്പിയെടുത്തുകൊണ്ട് ഒരു കൊച്ചി പാട്ട്. ചരിത്ര സ്മാരകങ്ങൾ നിറയെ ഉള്ള കൊച്ചി കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശ സഞ്ചാരികളെ ആകർഷിക്കുന്നൊരിടം കൂടിയാണ്.
ഫോർട്ട് കൊച്ചി കടപ്പുറവും മനോഹരമായ ചീനവലകളും പൗരാണിക ഭംഗിയുള്ള കെട്ടിടങ്ങളും മട്ടാഞ്ചേരി കൊട്ടാരവും പറഞ്ഞുതീരാത്തതത്രയും കാഴ്ചകളെ കോർത്തിണക്കിക്കൊണ്ടാണ്
കൊച്ചി പാട്ട് ഒരുക്കിയിരിക്കുന്നത്.
പിന്നണി ഗാന രചിയിതാവ് മനു മഞ്ജിത്തിന്റെ വരികൾക്ക് അർജുൻ ബി നായരാണ് സംഗീതം
നൽകിയിരിക്കുന്നത്. റിയാലിറ്റി ഷോയിലൂടെ ഉയർന്നു വന്ന് മലയാളികളുടെ പ്രിയ ഗായികയായി മാറിയ ശ്രേയ ജയദീപിന്റെ ശബ്ദത്തിനൊപ്പം അമർ അക്ബർ ആന്റണി, ഒപ്പം എന്നീ ചിത്രത്തിലെ അഭിനയത്തിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ
ടോപ് സിംഗർ അവതാരകയുമായ കുട്ടി താരം മീനാക്ഷികൂടി ചേർന്നപ്പോൾ കൊച്ചി പാട്ട് വേറിട്ട ദൃശ്യാവിഷ്കാരമായി.
ലൈഫ് നെറ്റ് ടീവീ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത ഗാനം ഇതിനോടകം കാണികൾ ഏറ്റെടുത്തിരിക്കുന്നു. കേൾക്കാം ആസ്വദിക്കാം കൊച്ചിയുടെ കിടിലൻ പാട്ട്. നിങ്ങളതേറ്റുപാടും, താളം പിടിക്കും ഉറപ്പ്...